തിരുവനന്തപുരം: ശബരിമലയില്‍ കനത്ത സംഘര്‍ഷത്തിനിടെയും റിപ്പോര്‍ട്ടിംഗിനെത്തിയ ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക സുഹാസിനി സിപിഐഎം പിന്തുണയോടെയാണ് എത്തിയതെന്ന്് തെളിയിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം പൊളിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ വന്‍ പ്രചരണമാണ് സുഹാസിനിക്കെതിരെയും സിപിഎമ്മിനെതിരെയും നടന്നത്. സുഹാസിനിയും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ഒരുമിച്ചു നില്‍ക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്.
സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിലുള്ളത് സാമൂഹ്യ പ്രവര്‍ത്തക റ്റീസ്റ്റ സെതല്‍വാദ് ആണെന്ന് വ്യക്തമാക്കി തിരിച്ചടിക്കുകയാണ് സോഷ്യല്‍ മീഡിയ. 2015 ആഗസ്റ്റ് മൂന്നിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെട്ടത്.
ഇതാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടറുമായി കെട്ടിപ്പിടിച്ചുനില്‍ക്കുന്ന നേതാവിനെയും കാണുക എന്ന തലക്കെട്ടോടെയാണ് നവമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. സി.പി.ഐ.എം ഹിന്ദു വിരോധികള്‍ ആണെന്നും ഭക്തന്മാരുടെ വികാരം മാനിക്കാതെ ഇവര്‍ മനപ്പൂര്‍വം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രചാരകര്‍ പറയുന്നുണ്ട്.