അക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം; പദ്ധതിയുമായി റിസര്‍വ് ബാങ്ക്

മുംബൈ: മൊബൈല്‍ നമ്പര്‍ മാറ്റാതെ മറ്റൊരു കണക്ഷനിലേക്ക് പോര്‍ട്ട് ചെയ്യുന്നതു പോലെ ഇനി അക്കൗണ്ട് നമ്പര്‍ മാറാതെ ഏതു ബാങ്കിലേക്കും മാറാം. പഴയ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപെടാതെ തന്നെ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് അക്കൗണ്ട് മാറ്റാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് ആര്‍ബിഐയുടെ പദ്ധതി. ആധാര്‍ നമ്പറുമായി അക്കൗണ്ട് ബന്ധിപ്പിച്ചാണ് ഇത് പ്രായോഗികമാക്കുന്നത്.

ഒരു ബാങ്കില്‍ നിന്നും മാറി മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ നടപടിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടി വരില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. ഒരു ബാങ്കിന്റെ സേവനം തൃപ്തികരമല്ലെങ്കില്‍ ബാങ്ക് മാറാന്‍ കസ്റ്റമര്‍ക്കുള്ള സൗകര്യം മികച്ച സേവനം ഉറപ്പുവരുത്താന്‍ ബാങ്കുകളെ പ്രേരിപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇത് നടപ്പാക്കുക എളുപ്പമാകില്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന സൂചന. ബാങ്കുകള്‍ അക്കൗണ്ട് നമ്പര്‍ നല്‍കുന്ന രീതി പുനര്‍ നിര്‍ണയിക്കേണ്ടി വരും ഇതത്ര എളുപ്പമല്ല. വിവിധ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന രീതി വ്യത്യസ്തമാണെന്നതും അക്കൗണ്ട് നമ്പര്‍ പോര്‍ട്ടബിലിറ്റി പ്രയാസമുള്ളതാക്കുമെന്നതാണ് ബാങ്കുകളുടെ വാദം.

Top