കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. ഈര്‍ജിത് പട്ടേല്‍ രാജി വയെക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്.

2019 സെപ്റ്റംബറിലായിരുന്നു ഊര്‍ജിത് പട്ടേലിന്റെ കാലാവധി അവസാനിക്കുക. കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ കൂടി വരികയായിരുന്നു. ഇത് കാരണം നേരത്തെ തന്നെ രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന് രാജിവയ്ക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍ പുറത്തുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചതോടെ രാജി നീണ്ടുപോവുകയായിരുന്നു.

റിസര്‍വ്വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലായിരുന്നു അസ്വാരസ്യങ്ങള്‍ക്കുള്ള പ്രധാന കാരണം. ഊര്‍ജിത് പട്ടേല്‍ നോട്ട് നിരോധനത്തിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊര്‍ജിത് പട്ടേലിന്റെ വെളിപ്പെടുത്തലും സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

Top