സുധാമണിയെ കാണാന്‍ പോകുമ്പോള്‍ മെറ്റല്‍ ഹുക്ക് ഉള്ള ബ്രാ ഇട്ടാല്‍ കുഴപ്പമുണ്ടോ?കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോഴോ ബാലാ….;മാതാ അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്കിയതില്‍ പരിഹാസവുമായി ചുംബന സമരനായിക രശ്മി നായര്‍

ന്യുഡല്‍ഹി :മാതാ അമൃതാനന്ദമയിക്ക് കേന്ദ്രം സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു.. അമൃതാനന്ദമയിയുടെ ജീവനു ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയാണു സുരക്ഷ അനുവദിച്ചത്.24 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ മുഴുവന്‍ സമയവും ഇവര്‍ക്കൊപ്പമുണ്ടാകും.ബാബ രാംദേവിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ സമ്മാനിച്ച ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ സുരക്ഷയുള്ള ഏക വ്യക്തി എന്ന റെക്കോര്‍ഡും ഇനി അമൃതാനന്ദമയിക്ക് സ്വന്തം. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും പരിഹാസങ്ങളും പലവിധമാണ്. രശ്മി ആര്‍ നായര്‍ തന്നെ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോള്‍- എന്ന പതിവ് ‘സംഘി’ ഡയലോഗ് കടമെടുത്താണ് രശ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അതില്‍ അമൃതാനന്ദമയിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശവും കടന്നുവരുന്നുണ്ട്.tro1

 

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോഴോ ബാലാ എന്ന ഡയലോഗ് ഇന്ന് മുതല്‍ കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോഴോ ബാലാ എന്ന് തിരുത്തിയതായി ജന്മഭൂമി അറിയിച്ചിട്ടുണ്ട്’- രശ്മി നായരുടെ വാചകങ്ങള്‍ ഇങ്ങനെയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നതിനെതിരെ രശ്മി നായരുടെ ഭര്‍ത്താവായ രാഹുല്‍ പശുപാലനും രംഗത്തെത്തിയിട്ടുണ്ട്. അനുഗ്രഹം തോക്കിന്‍ കുഴലിലൂടെ എന്നാണ് രാഹുല്‍ പശുപാലന്റെ പോസ്റ്റ് .ഒറ്റ പോസ്റ്റ് കൊണ്ട് രശ്മി നായര്‍ അവസാനിപ്പിച്ചിട്ടില്ല. സുധാമണിയെ കാണാന്‍ പോകുമ്പോള്‍ മെറ്റല്‍ ഹുക്ക് ഉള്ള ബ്രാ ഇട്ടാല്‍ കുഴപ്പമുണ്ടോ എന്നാണ് അടുത്ത ചോദ്യം!

അതേസമയം ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി കേന്ദ്രം ഇസെഡ് കാറ്റഗറി സുരക്ഷ ഏര്പ്പെടുത്തിയതിന് പിന്നാലെ ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിക്കെതിരെ ട്രോള്‍ പൂരവും. യോഗ ഗുരു ബാബാ രാംദേവിന് ശേഷം കേന്ദ്രത്തിന്റെ ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. 24 മണിക്കൂറും 24 സുരക്ഷാ ഉദ്യോഗസ്ഥര് അമൃതാനന്ദമയിക്കൊപ്പം ഉണ്ടാകും.എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരത്തെ കരിമ്പൂച്ചകളുടെ സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രത്യേക സുരക്ഷാ പദവി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ കരിമ്പൂച്ചകള്‍ക്ക് ചെലവ് നല്‍കാന്‍ കാശില്ലാത്തതും കൊണ്ട് കുമ്മനവും അത് വേണ്ടെന്ന് വച്ചു. അതിന് ശേഷമാണ് അമൃതാനന്ദമയിക്ക് കേന്ദ്ര സേനയെ സുരക്ഷയ്ക്ക് വിന്യസിക്കുന്നതിനുള്ള ഈ തീരുമാനം. ഫലത്തില്‍ വിവിഐപിയെ പോലെ റോഡിലൂടെ സര്‍വ്വതന്ത്രസ്വതന്ത്രയായി വള്ളിക്കാവ് ആശ്രമാധിപതിക്ക് സഞ്ചരിക്കാം.

 

tro2

2012ല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്‌നാം കൊല്ലപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അവസരമൊരുക്കി.ആശ്രമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും, മരണത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധം ഉണ്ടെന്നെല്ലാം വാദമെത്തി. എന്നാല്‍ ഇതെല്ലാം അന്വേഷണത്തില്‍ തെറ്റെന്ന് തെളിഞ്ഞു. ആശ്രമത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ പല വിവാദങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാല്‍ സുരക്ഷ കര്‍ശനമാക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി.resmi-nair-post-amma

കേരളത്തിലെ ബിജെപി രാഷ്ട്രീയത്തെ പലും അമൃതാനന്ദമയിയാണ് നിയന്ത്രിക്കുന്നതെന്ന് സൂചനയുണ്ട്. വള്ളിക്കാവ് ആശ്രമത്തിന്റെ ഇടപെടലാണ് വെള്ളാപ്പള്ളി നടേശനെ ബിജെപി ക്യാമ്പിലെത്തിച്ചതെന്നും വിലയിരുത്തലുണ്ട്. മോദിയും അമിത് ഷായുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് വള്ളിക്കാവ് ആശ്രമത്തില്‍ സജീവമാണ്. ഈ നേതാവിന്റെ ഇടപെടലാണ് അമൃതാനന്ദമയിക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും ബീക്കണ്‍ ലൈറ്റ് ഉപേക്ഷിക്കുമ്പോഴാകും കേന്ദ്ര സേനയുടെ അകമ്പടിയുടെ പിന്‍ബലത്തില്‍ ഇനി അമൃതാന്ദമയീയുടെ യാത്രകള്‍. കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ആശ്രമം തുടര്‍ന്നും പിന്തുണ നല്‍കും. എന്നാല് ലോകത്ത് മുഴുവന്‍ ഭക്തരുള്ള അമ്മക്ക് സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ കേന്ദത്തിന്റെ സുരക്ഷ വേണോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വിരുതന്മാര് ചോദിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 23 ന് അമൃതാനന്ദമയിയുടെ ട്വിറ്റര് പേജില്‍ കുറിച്ച വാക്കുകളും ഇപ്പോള്‍ ട്രോളന്മാര് ഉത്സവമാക്കുകയാണ്. tro3മറ്റുള്ളവരില് ആശ്രയം കണ്ടെത്തുന്നവരെ സംരക്ഷിക്കാന്‍ ആര്‍ക്കുമാവില്ല എന്നാണ് അമൃതാനന്ദമയി അന്ന് കുറിച്ചത്. ഈ ട്വീറ്റിനെ ഇന്നത്തെ അവസ്ഥയുമായി രസകരമായി കൂട്ടിച്ചേര്ത്താണ് ട്രോളുകള്‍ പടച്ചുവിടുന്നത്. സാമൂഹ്യ മാധ്യമങ്ങളില് പ്രചരിക്കുന്ന ചില ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിലെ ഉപഭോക്താക്കള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നതും .

Top