ദിലീപിനു വേണ്ടി ചുംബന സമരനായിക രശ്മി ആർ നായർ: തെളിവെടുപ്പ് വെറും പ്രഹസനം

സ്വന്തം ലേഖകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ ചോദ്യം ചെയ്യുകയും, തെളിവെടുക്കുകയും ചെയ്യുന്ന പൊലീസിന്റെ രീതികൾക്കെതിരെ പ്രതികരണവുമായി രശ്മി നായർ ഫെയ്‌സ്ബുക്കിൽ. തന്നെയും തന്റെ ഭർത്താവ് രാഹുൽ പശുപാലനെയും പെൺവാണിഭക്കേസിൽ പിടികൂടിയ പൊലീസ് സംഘം നടത്തിയ തെളിവെടുപ്പു നാടകത്തെയാണ് ദിലീപിന്റെ ഇപ്പോഴത്തെ തെളിവെടുപ്പുമായി ബന്ധപ്പെടുത്തി രശ്മി പരിഹസിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഇന്ന് ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നിൽ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയിൽ വാങ്ങിയശേഷം എന്നെയും രാഹുലിനെനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിക്കുന്നു. ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് ഐജി ശ്രീജിത്ത് മാധ്യമങ്ങളുടെ മുന്നിൽ ആധികാരികമായി പറഞ്ഞത് അപ്പോൾ ഞങ്ങൾ കൂടിക്കാഴ്ച നടത്തി എന്ന്പറഞ്ഞു കുറേ സ്ഥലങ്ങൾ ഹോട്ടലുകൾ എയർപോർട്ട് അങ്ങനെ പല സ്ഥലത്തും രാവിലെ മുതൽ വൈകിട്ട് വരെ പ്രകടനം നടത്താനുള്ള ഷെഡ്യൂൾ ഇട്ടാണ് പോകുന്നത്. ആദ്യത്തെ ഷോക്കിൽ നിന്നും രണ്ടുമൂന്നു ദിവസത്തിൽ റിക്കവർ ആയിവരുന്ന രാഹുൽ പ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ് പോകുന്ന വഴി തന്നെ വാഹനത്തിനുള്ളിൽ വച്ചും മറ്റും പോലീസുകാരിൽ പലരും മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെടുന്നു ലൈവ് ഉണ്ടാകില്ലേ എന്ന് ചോദിക്കുന്നു വീട്ടിലും സുഹൃത്തുക്കളെയും വിളിച്ചു തങ്ങൾ ടി.വിയിൽ വരും എന്നൊക്കെ പറയുന്നുണ്ട് . മഫ്ട്ടിയിൽ നല്ല ആക്ഷൻ ഹീറോ ബിജുമാരായി ടി ഷർട്ടും കൂളിംഗ് ഗ്ലാസും ഒക്കെ വച്ചാണ് വന്നിരിക്കുന്നത് അതിൽ തന്നെ കോമഡി എന്താണ് എന്ന് വച്ചാൽ ഒരു മുതലാളി വച്ചിരിക്കുന്നത് ഞങ്ങളുടെ കാറിൽ ഇരുന്ന രാഹുലിന്റെ തന്നെ ഗ്ലാസ് ആണ്.
ഞങ്ങളുടെ സാന്നിധ്യം കൊണ്ട് മീഡിയയിലും മറ്റും തന്റെ പേരും വിഷ്യൽസും ഒക്കെ വന്നതിൽ ആകപ്പാടെ കിളിപോയി ഇരിക്കുകയാണ് ഒന്നാം പ്രതി. ഞങ്ങൾക്കാണെങ്കിൽ ഈ കോപ്രായം എങ്ങനെയെങ്കിലും ഒഴിവാക്കുകയും വേണം. നേടുമ്പാശേരിയിൽ വാഹനം എത്തുമ്പോൾ കൃത്യമായി ദേശീയ മാധ്യമങ്ങൾ അടക്കം ഹാജർ . ഞങ്ങളെ പുറത്തിറക്കി അവിടെ ഒരു ഹോട്ടലിൽ കയറ്റി പ്രഹസന ‘തെളിവെടുപ്പ്’ നടത്തുകയാണ് ഉദ്ദേശം. വണ്ടി വന്നു നിന്ന വഴി രാഹുൽ ഒന്നാം പ്രതിയോട് നീ ഞാൻ പറയുന്നത് പോലെ പറഞ്ഞാൽ ഇനി നിന്റെ മുഖം ഇവർ മാധ്യമങ്ങൾക്ക് കൊടുക്കില്ല എന്ന് പറഞ്ഞു , ഞാൻ എന്തും ചെയ്യാം എന്ന് അവനും. മാതൃഭൂമിയിലെ റിപ്പോർട്ടർ മൈക്കുമായി വണ്ടിക്കടുത്ത് തന്നെ നിൽപ്പുണ്ട് ‘അഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതന് ഇതുമായി ബന്ധമുണ്ട്’ എന്ന് ഒന്നാം പ്രതി വിളിച്ചു പറഞ്ഞു. മാതൃഭൂമി അത് ലൈവ് ആയി ബ്രേക്ക് ചെയ്തു.
പിന്നെ സംഭവിച്ചതെല്ലാം ഒരു ഫയർ ഡ്രിൽ പോലെ ആയിരുന്നു പോലീസ് വണ്ടിയുമായി കാണുന്ന വഴി പരക്കം പാഞ്ഞു ചാലക്കുടിയിൽ ഏതോ ഉൾ വഴിയൊക്കെ ഞങ്ങളുമായി ഓടി മാധ്യമങ്ങൾ പിറകെയും ഡ്രൈവർ പലവട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു സാറേ ഈ പോകുന്ന വഴിയൊന്നും ഒരു നിശ്ചയവും ഇല്ല . ഡി.വൈ.എസ്പിയുടെയും സി.ഐയുടെയുമൊക്കെ ഫോണുകൾ നിർത്താതെ അടിക്കുന്നുണ്ട് നല്ല യമണ്ടൻ തെറിയാണ് മറുഭാഗത്തുനിന്നും കേൾക്കുന്നത് എന്ന് മുഖം കണ്ടാൽ അറിയാം. ഒടുവിൽ ഐഒ വന്നു ഞങ്ങളോട് സംസാരിച്ചു നിങ്ങൾക്ക് വല്ലതും പറയാനുണ്ടെങ്കിൽ കോടതിയിൽ പറ ഇങ്ങനെ വിളിച്ചു പറയരുത്. ഒന്നും പറയാനില്ല ഒരു കാരണവും ഇല്ലാതെ ആവശ്യത്തിൽ കൂടുതൽ സഹിച്ചിരിക്കുകയാണ് ഇനി മാധ്യമങ്ങളുടെ മുന്നിൽ ഞങ്ങളെ കൊണ്ടുപോയാൽ വായിൽ തോന്നിയത് വിളിച്ചു പറയിക്കും എന്ന് രാഹുൽ . ഒടുവിൽ ഡ്രൈവർ പ്രതീക്ഷിച്ചത് പോലെ വണ്ടി ഒരു ഡെഡ് എൻഡിൽ പോയി മുട്ടി. മാധ്യമ പ്രവർത്തകർ പോലീസിനെ ഇങ്ങനെ തെറി വിളിക്കുമോ എന്ന് ഞാൻ അന്നാണ് അറിഞ്ഞത് ‘ എവിടെക്കാടാ പൂ…മോ… നീയൊക്കെ ഇവരെയും കൊണ്ട് ഓടുന്നത് എന്നൊക്കെ വളഞ്ഞിട്ട് വിളിച്ചു വണ്ടിക്കുള്ളിലേക്ക് നിറയെ മൈക്കുകളും ഓഫിസർ ദയനീയമായും നോക്കുന്നുണ്ട് ആരും ഒന്നും മിണ്ടിയില്ല എന്തായാലും തെളിവെടുപ്പ് മതിയായി ഞങ്ങളെയും കൊണ്ട് നേരെ തിരികെ പോരുന്നു പിന്നെ ഏഴു ദിവസം കസ്റ്റഡി ഉണ്ടായിട്ട് ശ്രീജിത്തിന്റെ ഭാവനയിൽ വിരിയുന്ന തിരകഥ മാധ്യമങ്ങളെ വിളിച്ചു പറഞ്ഞു എന്നതല്ലാതെ ഞങ്ങളെ ആ ഓഫീസ് വിട്ടു പുറത്തിറക്കിയില്ല.
ഡെഡ് എൻഡിൽ വണ്ടി നിർത്തി എന്ന കുറ്റത്തിന് ആ പാവം ഡ്രൈവർക്ക് സെൻകുമാർ ഒരു മെമ്മോയും കൊടുത്തു.

Top