സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം..കേസുകള്‍ ഏറ്റെടുക്കാന്‍ നല്‍കിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം. സിബിഐക്ക് നൽകിയിരുന്ന പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും.സിബിഐക്ക് നൽകിയ പൊതു സമ്മതം പിൻവലിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെയും ഹൈക്കോടതി നിർദേശമില്ലാതെയും കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ഇത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരുന്നു. സിബിഐക്ക് വിലക്കേർപ്പെടുത്താമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അങ്ങനെയാണ് 2017ൽ നൽകി പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.എന്നാൽ നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിലും സർക്കാർ നിർദേശപ്രകാരമോ, ഹൈക്കോടതി നിർദേശ പ്രകാരമോ സിബിഐ അന്വേഷണം നടത്താം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്ത സിബിഐ നടപടി രാഷ്ട്രീയപ്രേരിതം എന്നാണ് വിമർശനം. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും പശ്ചിമബംഗാളും നേരത്തെ തന്നെ സിബിഐക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആ മാതൃകയാണ് പിണറായി സർക്കാരും പിന്തുടരുന്നത്.2017 ലാണ് സിബിഐക്ക് സംസ്ഥാനത്ത് കേസുകൾ ഏറ്റെടുക്കാനുള്ള പൊതു സമ്മതപത്രം സർക്കാർ നൽകിയത്. അത് പിൻവലിച്ച് എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിൻ്റ തീരുമാനം. ഭാവിയിൽ ഹൈക്കോടതിയുടേയോ സുപ്രീം കോടതിയുടേയോ ഉത്തരവിന്‍റെ അടിസ്ഥാനത്തിലല്ലാതെ സിബിഐക്ക് കേസ് ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുമതി വേണം.‍ നിലവിൽ അന്വേഷിക്കുന്ന ലൈഫും പെരിയയും അടക്കമുള്ള കേസുകള്‍ക്ക് ഇത് ബാധകമല്ല.

Top