അന്ന് ഹൈക്കക്കമാന്റിനെ വെല്ലുവിളിച്ചു ഭീഷണിപ്പെടുത്തി…..ഒടുവില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പണികിട്ടി തുടങ്ങി; കേരള രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും ഉമ്മന്‍ചാണ്ടിയുഗം അവസാനിക്കുന്നു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയ്ക്ക് ഹൈക്കമാന്റ് പണികൊടുത്തു തുടങ്ങിയോ…നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്റിനേയും മുതിര്‍ന്ന നേതാക്കളേയും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തന്റെ സ്വന്തക്കാരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുകിയ കയറ്റിയ ഉമ്മന്‍ ചാണ്ടി അന്ന മുതല്‍ ഹൈക്കമാന്റിന്റെ നോട്ടപുളളിയാണ്. ഒടുവില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതോടെ ഉമ്മന്‍ ചാണ്ടി ശരിക്കും വെട്ടിനിരത്തപ്പെട്ടുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഐ ഗ്രൂപ്പും സുധീരനും നേട്ടമുണ്ടാക്കിയപ്പോള്‍ എ ഗ്രൂപ്പിനാണ് വല്ലാത്ത തിരിച്ചടിയുണ്ടായത്. നിലവിലുണ്ടായിരുന്ന രണ്ട് ജില്ലകള്‍ നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഉമ്മന്‍ചാണ്ടി നല്‍കിയ പട്ടികപോലും അംഗീകരിക്കാന്‍ തയാറായിട്ടില്ലെന്നാണ് അവരുടെ പ്രധാന ആരോപണം. രാഹുല്‍ഗാന്ധിക്ക് അത്ര താല്‍പര്യമില്ലാഞ്ഞിട്ടും ടി. സിദ്ദിഖിന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞതുമാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ഏക വിജയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുപോലും ഉമ്മന്‍ചാണ്ടി ഉയര്‍ത്താന്‍ സാദ്ധ്യതയുള്ള കലാപത്തെ മയപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്ന വാദമാണ് ഗ്രൂപ്പ് നേതാക്കള്‍ ഉയര്‍ത്തുന്നത്. എ -ഐ ഗ്രൂപ്പുകള്‍ ആലോചിച്ചാണ് പട്ടിക നല്‍കിയത്. അതിലും എ ഗ്രൂപ്പ് കൂട്ടായി ആലോചിച്ച് രാഷ്ട്രീയകാര്യസമിതിയിലുള്ള എല്ലാവരും ഒരേ പേര് തന്നെ പറയാന്‍ തീരുമാനിക്കുകയായിരുന്നു.

അതില്‍ നിന്നാണ് ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട വ്യക്തികളുടെ പേര് വെട്ടിമാറ്റിയത്. അതിലും പി.സി. വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ പേരുകള്‍ വെട്ടിമാറ്റിയതിലാണ് എ ഗ്രൂപ്പിന് കടുത്ത അമര്‍ഷം. അതേസമയം ഐ ഗ്രൂപ്പിന്റെ പ്രത്യേകിച്ചും രമേശ് ചെന്നിത്തലയുടെയും പിന്നീട് വി.എം. സുധീരന്റെയും വിശ്വസ്തര്‍ക്കും മനഃസാക്ഷി സൂക്ഷിപ്പുകാര്‍ക്കും പരിഗണന നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടി നല്‍കിയ പട്ടികമാത്രം വെട്ടിയത് ഹൈക്കമാന്‍ഡിന്റെ തെറ്റായ നിലപാടിന്റെ ഭാഗമാണെന്നാണ് അവരുടെ അഭിപ്രായം. അതോടൊപ്പം ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന ഇടുക്കി, തൃശൂര്‍ ജില്ലകള്‍ എടുത്തുമാറ്റുകയും ചെയ്തു. കഴിഞ്ഞ പുനഃസംഘടനയില്‍ വലിയ തര്‍ക്കത്തിനൊടുവിലാണ് തൃശൂര്‍ ജില്ല പിടിച്ചെടുത്തത്. എന്നാല്‍ അത് ഇക്കുറി നഷ്ടപ്പെട്ടത് എ ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ്.

ഈ സാഹചര്യത്തിലാണ് തങ്ങളെ തഴയുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടിനല്‍കാന്‍ എ ഗ്രൂപ്പിന്റെ നീക്കം. ഇതിന്റെ ഭാഗമായി കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടികളില്‍ വേണ്ടത്ര പ്രാതിനിധ്യം വേണ്ടെന്നാണ് ധാരണ. ഇപ്പോള്‍ തന്നെ കെ.പി.സി.സിയുടെ പരിപാടികളില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുകയാണ്. വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം പരിഗണിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഗ്രൂപ്പ് ഒന്നായി ഒരു നിസ്സഹകരണ രീതി സ്വീകരിച്ചാല്‍ അത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് മൂന്ന് നേതാക്കള്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെങ്കിലും മാന്യതയോടെ അത് ഏറ്റെടുത്ത് മാറിനിന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. എന്നിട്ടും അദ്ദേഹത്തെ അവഗണിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. അതേ സമയം ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്റ് കൈവിടുമെന്ന് ബോധ്യപ്പെട്ടതോടെ പല മുതിര്‍ന്ന നേതാക്കളും ഇനി ഉമ്മന്‍ ചാണ്ടിയെ വിട്ടൊഴിയാനുള്ള നീക്കത്തിലാണ്.

Top