റിമ കല്ലിങ്കള്‍ എന്ത് കൊണ്ട് നൃത്തം അവതരിപ്പിക്കാതെ പിന്മാറി; അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് താരം

കൊച്ചി: കുവൈത്തില്‍ നടത്തേണ്ടിയിരുന്ന നൃത്തപരിപാടിയില്‍ നിന്ന് പിന്മാറിയത് ഭീഷണി മൂലമല്ലെന്ന് റിമകല്ലിങ്കല്‍. നൃത്തം അവതരിപ്പിക്കാതിരിക്കാന്‍ ഭീഷണി ഉണ്ടായിട്ടില്ലെന്ന് റിമ അറിയിച്ചു. കുവൈത്തില്‍ ഇസ്ലാമിക നിയമപ്രകാരം നൃത്തം അവതരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശം മാത്രമായിരുന്നു ലഭിച്ചത്. അതില്‍ ഭീഷണി ഉണ്ടായിരുന്നില്ല.

നിയമവിരുദ്ധമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നൃത്തപരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്നും റിമ വിശദീകരിച്ചു. കുവൈത്തില്‍ വ്യവസായഗ്രൂപ്പ് സംഘടിപ്പിച്ച ഷോയില്‍ റിമ അവതരിപ്പിക്കേണ്ടിയിരുന്ന നൃത്തം ഭീഷണിയെ തുടര്‍ന്ന് മാറ്റി എന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നത്.
കുവൈത്തില്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിശോധന കര്‍ശനമാണ്. നിയലംഘനം നടക്കുന്നുണ്ടോ എന്ന പരിശോധനയാണ് നടക്കുന്നത്. നൃത്തം നിയമവിരുദ്ധമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിയമം തെറ്റിച്ച് നൃത്തം അവതരിപ്പിക്കേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്നും റിമ വ്യക്തമാക്കി. വനിത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസി വ്യവസായിയായ കെ.ജി എബ്രഹാമിന്റെ എന്‍ബിടിസി ഗ്രൂപ്പ് സംഘടിപ്പിച്ച ഫെസ്റ്റീവ് നൈറ്റ് എന്ന പ്രോഗ്രാമിലായിരുന്നു റിമയുടെ നൃത്ത പരിപാടി അരങ്ങേറേണ്ടിയിരുന്നത്. നൃത്തം അവതരിപ്പിക്കുന്നതിനായി മേക്കപ്പിട്ട ശേഷം പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വേദിയില്‍ നിന്നു മാറി സദസില്‍ വന്നിരുന്നു. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍, ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, സിതാര, സയനോര ഫിലിപ്പ് എന്നിവരടങ്ങുന്ന സംഘമായിരുന്നു പ്രോഗ്രാമില്‍ ഉണ്ടായിരുന്നത്. റിമ ഒഴികെയുള്ളവര്‍ പരിപാടി അവതരിപ്പിച്ചാണ് മടങ്ങിയത്
കുവൈത്ത് പൊലീസെത്തി റിമയെ പരിപാടിയില്‍ നിന്ന് തടയുകയായിരുന്നെന്നും ഭീഷണിയെത്തുടര്‍ന്ന് താരം പിന്‍മാറിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

Top