കൊച്ചി :വെറും കോട്ടയം പാലാക്കാരിയായ റിമിയെ ദിലീപ് കുടുക്കിയതാണ് ആരോപണം .എട്ടും പൊട്ടും കള്ളവും ചതിയും അറിയില്ലാത്ത തനി നാടൻ പാലാക്കാരി ആയിരുന്നു റിമി എന്നും ഇപ്പോൾ കേൾക്കുന്ന കഥകളിൽ വല്ലതും കഴമ്പുണ്ടെങ്കിൽ അത് ദിലീപ് കുടുക്കിയതാണ് എന്നും ആരോപണം . പിന്നണി ഗായികയായും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി ആദ്യമായി സിനിമയില്‍ പാടിയത് ദിലീപിന്റെ മീശമാധവന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ്. കള്ളനായ മീശമാധവന്റെ ചിങ്ങമാസം വന്നു ചേര്‍ന്നാലുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കുന്നതായിരുന്നു റിമി ടോമിയുടെ ആ ഗാനം. വര്‍ഷങ്ങള്‍ ഏറെയായിട്ടും ഇന്നും ആ ഗാനം മലായാളികളുടെ മനസ്സിലുണ്ട്. അന്ന് ദിലീപിന്റെ മികച്ച പിന്‍തുണ കൊണ്ട് മാത്രമാണ് റിമിക്ക് ആ ഗാനം പാടാനായത്. 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനില്‍ പിന്നണി ഗായിക ആകാനുള്ള അവസരം തേടിവന്നു. ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഗാനം ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എന്‍ട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്
പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.
ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.ഗായിക എന്നതില്‍ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കില്‍ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു.
മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.
അഭിനയം, പാട്ട്, സ്‌റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളില്‍ ശോഭിച്ചതോട പാലാക്കാരി റിമി ടോമിയില്‍ നിന്നു റിമി ടോമിയെന്ന കോടീശ്വരി പിറവിയെടുക്കുകയാണ് ഉണ്ടായത്. 2016 ല്‍ റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയിഡില്‍ നിരവധി കണ്ടെത്തലുകളാണ് ഉണ്ടായത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടില്ല. ആദായനികുതി വകുപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നതിന് മുമ്പുതന്നെ ഉന്നത ഇടപെടല്‍ മൂലം കേസ് ഒതുക്കുകയായിരുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ റിമിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കാവ്യയും ദിലീപുമായുള്ള ബന്ധമാണ്. ചില ഫോണ്‍വിളികളാണ് അവരെ വിവാദ നായികയാക്കുന്നതും. ദിലീപുമായോ ഭാര്യയും നടിയുമായ കാവ്യയുമായോ ഒരു തരത്തിലുമുള്ള സാമ്പത്തിക ബന്ധവും ഇല്ലെന്ന് പറയുമ്പോഴും ഗായിക റിമി ടോമിയെ കുരുക്കുന്നത് താരത്തിന്റെ തന്നെ ഫോണ്‍ കോളുകള്‍. കേസില്‍ ഗൂഢാലോചനയില്‍ റിമിയെ സംശയിക്കത്തക്ക വിധത്തില്‍ സംഭവദിവസം താരം കാവ്യയേയും ദിലീപിനെയും വിളിച്ചതാണ് സംശയാസ്പദമാകുന്നത്. നടി ഉപദ്രവിക്കപ്പെട്ട ഫെബ്രുവരി 17 ന് രാത്രി ഒമ്പതിനും 11 നും ഇടയില്‍ റിമിടോമി ദിലീപിനെയും കാവ്യയേയും രണ്ടു തവണ വിളിച്ചിരുന്നു. വൈകിട്ട് 5 മണിക്കും രാത്രി 12.30 യ്ക്കും ദിലീപിനെയും വിളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തിന്റെ ഗൂഢാലോചനയില്‍ താരത്തിന് പങ്കുണ്ടോയെന്നറിയാന്‍ പൊലീസ് റിമിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് വിവരമുണ്ട്. നേരത്തേ റിമിയെ പൊലീസ് ഫോണില്‍ വിളിച്ച് ചില അന്വേഷണം നടത്തിയത് താരത്തിന്റെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ വേണ്ടിയായിരുന്നെന്ന് സംശയം ഉയരുന്നുണ്ട്.
എന്നാല്‍ ആ ദിലീപ് മൂലം റിമിയുടെ മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. മികച്ച ഗായികയിലൂടെയും ടിവി ആവതാരികയിലൂടെയും നേടിയെടുത്ത പേരാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. റിമി ടോമിയെ പോലീസ് ഇനിയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ദൂരദര്‍ശനിലെ ഗാനവീഥിയിലൂടെയാണ് റിമി ടോമി തന്റെ മ്യൂസിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിനെ മ്യൂസിക്കല്‍ ലൈവിലേക്ക് എത്തുന്നത്.