ഓടിയോടി മലയാളിക്ക് അഭിമാനമായിരിക്കുകയാണ് മുഹമ്മദ് അനസ്. റിയോ ഒളിമ്പിക്‌സ് 2016 യോഗ്യത പട്ടികയില്‍ മലയാളി താരം ് മുഹമ്മദ് അനസും ഇടം പടിച്ചു. 400 മീറ്റര്‍ ഓട്ടത്തിനാണ് അനസ് ഒളിംപിക് യോഗ്യത നേടിയത്.
പോളണ്ടില്‍ നടന്ന നാഷണല്‍ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലാണ് അനസ് ഈ നേട്ടം കൈവരിച്ചത്.400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ ആരോഗ്യ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്. 400 മീറ്റര്‍ ഓട്ടത്തില്‍ 45.47 സെക്കന്റില്‍ ഉള്ള ദേശീയ റെക്കോര്‍ഡാണ് മറികടന്നത്. 45.40 സെക്കന്റിലായിരുന്നു അനസിന്റെ പ്രകടനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ദേശീയ റെക്കോര്‍ഡ് പ്രകടനത്തോടെയായിരുന്നു ഈ നേട്ടം. റിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന നൂറാമത്തെ ഇന്ത്യന്‍ താരമെന്ന പ്രത്യേകതയും മുഹമ്മദ് അനസിനുണ്ട്.