മെഡല്‍ വാങ്ങാന്‍ നിന്ന താരത്തിന്റെ അടുത്തേക്ക് വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയ കിന്‍ ക്വായ്

XxjspeE005056_20160815_BNMFN0A001_11n

റിയോ ഡി ജനീറോ: മെഡല്‍ വാങ്ങാന്‍ വോദിയിലെത്തിയ ചൈനീസ് താരം ഹെ സീ ഒന്നു ഞെട്ടി. ലക്ഷക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ ചൈനീസ് താരം കിന്‍ ക്വായ് തനിക്കു മുന്നില്‍ വിവാഹാഭ്യര്‍ത്ഥനയുമായി നില്‍ക്കുന്നു. ഹെ സീ കരയണമോ ചിരിക്കണമോ എന്നറിയാതെ നിന്നുപോയി.

മൂന്ന് മീറ്റര്‍ സ്രിങ്ങ് ബോര്‍ഡ് ഇനത്തിലെ വെള്ളി നേട്ടത്തിന് പിന്നാലെയാണ് ഈ സന്തോഷം. വേദിയെ സാക്ഷി നിര്‍ത്തി സഹതാരവും അടുത്ത സുഹൃത്തുമായ കിന്‍ ക്വായ്, ഹെ സിയോട് അപ്രതീക്ഷിതമായി വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

rugby

മെഡല്‍ നേടി സ്റ്റേജില്‍ നില്‍ക്കുന്ന ഹെയുടെ അരികിലേക്ക് ചെന്ന കിന്‍ ക്വായ് ചുവന്ന ബോക്സില്‍ അടങ്ങിയ മോതിരം നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. മരിയ ലെന്റക് അക്വാറ്റിക് സെന്ററില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹെ സീ വിവാഹാഭ്യര്‍ത്ഥന അംഗീകരിച്ചതായി പറയുന്നു.

റിയോ ഒളിമ്പിക്സില്‍ ഇത് രണ്ടാം തവണയാണ് ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് താരങ്ങള്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. നേരത്തെ, ബ്രസീലിയന്‍ വനിത റഗ്ബി താരം ഇസഡോറ സെറുലോ, മെഡല്‍ ദാന ചടങ്ങില്‍ അഭ്യര്‍ത്ഥന നടത്തിയ കൂട്ടുകാരി മര്‍ജോറി എന്യയെ അംഗീകരിച്ചിരുന്നു.

Top