നീന്തല്‍ക്കുളത്തില്‍ ചരിത്രം കുറിച്ച് ഫെല്‍പ്‌സ്; ആകെ 22 ഒളിമ്പിക്‌സ് സ്വര്‍ണങ്ങള്‍ നേടി

Michael-Phelps

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സില്‍ ഇതുവരെ 22 സ്വര്‍ണങ്ങള്‍ വാരികൂട്ടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഫെല്‍പ്സ്. റിയോയിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് നാലാം സ്വര്‍ണവും ഫെല്‍പ്സ് നീന്തിയെടുത്തു.

200 മീറ്റര്‍ മെഡ്ലെയിലാണ് ഫെല്‍പ്സിന്റെ ഇന്നത്തെ സ്വര്‍ണനേട്ടം. ഇതോടെ ഒളിംപിക്സില്‍ ആകെ ഫെല്‍പ്സിന്റെ സ്വര്‍ണനേട്ടം 22 ആയി. ഒളിംപിക്സില്‍ ഇതുവരെയുള്ള ഫെല്‍പ്സിന്റെ മെഡല്‍നേട്ടം 26 ആയി. ഒളിംപിക്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ 22 സ്വര്‍ണം നേടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒളിമ്പിക്സിലെ തന്റെ 22-ാമത്തെ സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ഫെല്‍പ്സിന്റെ നേട്ടം ആധികാരികമായിരുന്നു. നാലു ലാപ്പുകളിലും എതിരാളികളെ ഏറെ പിന്നിലാക്കിക്കൊണ്ടായിരുന്നു മുന്നേറ്റം. വലിയ വ്യത്യാസത്തില്‍ തന്നെ എതിരാളികളെ പിന്നിലാക്കി ഫെല്‍പ്സ് ഫിനിഷ് ചെയ്തു. വ്യക്തിഗത ഇനത്തില്‍ ഇനി ഒരെണ്ണത്തില്‍ കൂടിയാണ് ഫെല്‍പ്സിനു മത്സരമുള്ളത്.

രണ്ടു ടീം ഇനങ്ങളിലും മൂന്നു വ്യക്തിഗത ഇനങ്ങളിലും ഫെല്‍പ്സ് യോഗ്യത നേടിയിരുന്നു. ഇതില്‍ മറ്റു നാലിനങ്ങളിലും സ്വര്‍ണം നേടിയ ഫെല്‍പ്സ് അടുത്ത സ്വര്‍ണവും കഴുത്തിലണിഞ്ഞ് സമ്പൂര്‍ണ നേട്ടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

Top