ബിക്കിനിയണിഞ്ഞ് കൊടും തണുപ്പിലെ കുളി തരംഗമായി; ശൈത്യകാലത്തെ വ്യത്യസ്ത മത്സരം യുറോപ്യന്‍ നാടുകളില്‍

ക്രിസ്മസ് കാലം കൊടും തണുപ്പിന്റെ കൂടി മാസമാണ്. അതിശൈത്യം അനുഭവിക്കുന്നിടത്തും ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. വിറങ്ങലിക്കുന്ന തണുപ്പിലെ കുളി ക്രിസ്മസ് ദിനത്തില്‍ തരംഗമായിരിക്കുകയാണ്. ബിക്കിനിയണിഞ്ഞ് ബീച്ചുകളിലും തടാകങ്ങളിലുമിറങ്ങി ആഘോഷിക്കുകയാണ് പ്രായഭേതമന്യേ ജനങ്ങള്‍.

uk1

പരമ്പരാഗതമായി പലയിടത്തും നടന്നുകൊണ്ടിരുന്ന നീന്തല്‍ മത്സരങ്ങള്‍ക്കൊപ്പം ക്രിസ്മസ് ഡേ ചലഞ്ചായി സോഷ്യല്‍മീഡിയയിലൂടെ വൈറലായ ക്രിസ്മസ് ഡിപ്പ് കുളിക്കുവേണ്ടി തയ്യാറെടുത്തവരായിരുന്നു ഇന്നലെ യൂറോപ്യന്‍ രാജ്യങ്ങളിലെ രസകരമായ കാഴ്ചകളിലൊന്ന്. മിക്കവാറും രാജ്യങ്ങളിലൊക്കെ തണുപ്പുകൂടിയ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

uk2

പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി ആവിഷ്‌കരിച്ചത്. ബേണ്‍മത്തില്‍ മക്മില്ലന്‍ കെയറിങ്ങിനുവേണ്ടി ധനം സമാഹരിക്കുന്നതിനാണ് ബോസ്‌കോംബി പീറില്‍ ക്രിസ്മസ് ഡിപ്പ് സംഘടിപ്പിച്ചത്. ലണ്ടനില്‍ ക്രിസ്മസ് ഡേ പീറ്റര്‍ പാന്‍ കപ്പിനുവേണ്ടി നടന്ന ക്രിസ്മസ് ഡിപ്പ് ഹൈഡ് പാര്‍ക്കിലെ സെര്‍പന്റൈന്‍ തടാകത്തിലാണ് സംഘടിപ്പിച്ചത്.

uk3

ഇംഗ്ലണ്ടില്‍ പലയിടത്തും സമാനമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. സ്പെയിനിലെ ബാഴ്സലോണയില്‍ പോര്‍ട്ട് വെല്ലില്‍ നൂറുകണക്കിനാളുകളാണ് ക്രിസ്മസ് ഡിപ്പിനെത്തിയത്. കോപ്പ നഡാല്‍ (ക്രിസ്മസ് കപ്പ്) നീന്തല്‍ മത്സരമാണ് അവിടെ സംഘടിപ്പിച്ചിരുന്നത്. ഡബ്ലിനില്‍ കഴിഞ്ഞ 42 വര്‍ഷമായി ക്രിസ്മസ് ഡിപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവിടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മത്സരം.

uk4

uk5

Top