ഇത്തവണ റിയോ ഒളിമ്പിക്‌സ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് ഒരുക്കുന്നത്. ജനങ്ങളെയും ഒളിമ്പിക്സിനെത്തുന്ന കായികതാരങ്ങളെയും ആകര്‍ഷിക്കാന്‍ 12,000 സുന്ദരികള്‍ റിയോ ഡി ജനെയ്റോയില്‍ നിരന്നു. എല്ലാവരും ആഘോഷത്തിലാണ്.
പണം സമ്പാദിക്കാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരം എന്ന നിലയ്ക്കാണ് ഇതിനെ കാണുന്നതെന്ന് ലൈംഗികത്തൊഴിലാളികള്‍ തന്നെ പറയുന്നു.
താരങ്ങള്‍ ഒളിമ്പിക്സിന് എത്തുന്നത് സ്വര്‍ണമെഡല്‍ നേടാനാണ്. എന്റെ ജോലിയില്‍ സ്വര്‍ണം നേടുകയാണ് ലക്ഷ്യമെന്ന് സെക്സ് വര്‍ക്കറായ ജൂലിയാന പറയുന്നു. നാലുലക്ഷത്തോളം പേര്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇവരില്‍നിന്ന് ലാഭം കൊയ്യാമെന്നാണ് ജൂലിയാനയെപ്പോലുള്ളവരുടെ ചിന്ത.
വേശ്യാവൃത്തി നിയമം വഴി അംഗീകരിച്ചിട്ടുള്ള നാടാണ് ബ്രസീല്‍. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് വന്‍കിട സെക്സ് മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ ചെറുക്കാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, വേശ്യാവൃത്തി നടത്തുന്നവരെ പൊലീസ് ഉപദ്രവിക്കാറില്ല. ലകോപ്പകബാന, ഇപ്പനേമ തുടങ്ങിയ ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് യുവതികള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ സഞ്ചാരികളില്‍നിന്ന് 10000 രൂപവരെയാണ് ഇവര്‍ ഈടാക്കുന്നത്.
ഒരുമണിക്കൂര്‍ നേരത്തേയ്ക്ക് ഹോട്ടലില്‍പോകാനോ മറ്റോ ആണിത്. ബ്രസീലുകാര്‍ക്ക് തുകയില്‍ ഇളവുണ്ട്. എന്നാല്‍, ഒളിമ്പിക് വേളയില്‍ ഈ തുക ഉയരുമെന്ന് ജൂലിയാന തന്നെ പറയുന്നു. ഇംഗ്ലീഷ് അറിയാത്തതാണ് ബ്രസീലിയന്‍ യുവതികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇടപാടുകാരുമായി സംസാരിച്ചുറപ്പിക്കാന്‍ പലപ്പോഴും ഭാഷ തടസ്സമാകുന്നുണ്ടെന്ന് ജൂലിയാന പറഞ്ഞു. ക്ലബ്ബുകളും വേശ്യാലയങ്ങളും മോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ലൈംഗികത്തൊഴിലിനുവേണ്ടി നിര്‍മ്മിച്ചവയാണ് മോട്ടലുകള്‍.