തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞത് കൃത്യമാണെന്നും സ്പീക്കറുടെ പേര് നഥൂറാം ഗോഡ്സെ എന്നായിരുന്നുവെങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ചേനെയെന്നും മന്ത്രി റിയാസ് പറഞ്ഞു. സ്പീക്കര്‍ ഒരു മത വിശ്വാസത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ഇത് വളരെ ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മത സാമുദായിക ദ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്പീക്കറുടെ പേര് നഥൂറാം ഗോഡ്സെ എന്നായിരുന്നുവെങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിച്ചേനെ”- പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
എന്നാല്‍ അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചു.