കണ്ണൂര്‍:കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ തുടങ്ങി. കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പതിനാറുകാരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ നീണ്ടുനോക്കി പള്ളി വികാരി ഫാദര്‍ റോബിന്‍ ഒന്നാം പ്രതിയായ കേസില്‍ വൈദികനടക്കം പത്തു പ്രതികളും ഹാജരായി.സിപിഎമ്മും ബിജെപി.- ആർ. എസ്. എസ് കക്ഷികളും മുഖാമുഖം നിൽക്കുന്ന രാഷ്ട്രീയ കേസുകളും കൊട്ടിയൂർ പീഡനകേസും വിചാരണ നടക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു തലശ്ശേരി കോടതി സമുച്ചയം. കൊട്ടിയൂർ പീഡനക്കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ഇത്രയും രാഷ്ട്രീയ കൊലപാതക കേസുകളും ഏറെ വിവാദം സൃഷ്ടിച്ച കൊട്ടിയൂർ പീഡനക്കേസും എത്തിയതോടെ കനത്ത പൊലീസ് ബന്തവസ്സാണ് കോടതിയിലും പരിസരത്തും ഉള്ളത്. രാഷ്ട്രീയ പ്രവർത്തകർ കൂടുതലായി കോടതിയിലേക്ക് എത്തുന്നതുൾപ്പെടെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.കൊട്ടിയൂർ പീഡനകേസിൽ പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുത്തു. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതിയിലാണ് വിചാരണ. പീഡനത്തിനിരയായ പെണ്‍കുട്ടിയെയാണ് ആദ്യദിവസം വിസ്തരിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു രഹസ്യവിചാരണ. എന്നാൽ പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയിലെ പത്തോളം പ്രഗത്ഭരായ അഭിഭാഷകരാണ് കോടതിയിൽ എത്തിയത്.
നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ മുന്‍ വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് മുഖ്യപ്രതി. കൂടാതെ മറ്റു പ്രതികളായ മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി, വയനാട് ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഹാജരായി.
ഈ മാസം 24 വരെയുള്ള ദിവസങ്ങളില്‍ മൊഴി നല്‍കാനാണ് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിട്ടുള്ളത്. അതേസമയം, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെ സുപ്രിംകോടതി ഇന്നലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തെളിവുകളില്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. എന്നാല്‍, പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഫാദര്‍ റോബിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മേയ് മാസം തള്ളിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവച്ചെന്നാണ് മറ്റു പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം. 2017 ഏപ്രില്‍ 20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ സുനില്‍കുമാര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ജൂണ്‍ ഒന്നിന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കംപ്യൂട്ടര്‍ പഠനത്തിന് പള്ളിമേടയിലെത്തിയപ്പോഴാണ് പ്ലസ്ടു വിദ്യാര്‍ഥിനി പീഡനത്തിനിരയായതും തുടർന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്നു കണ്ടെത്തി. റോബിന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.കഴിഞ്ഞ ഒന്നര വർഷത്തോളമായി കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന കേസിലെ മുഖ്യപ്രതി ഫാദർ റോബിൻ വടക്കുഞ്ചേരിയും വൈദികനെതിരെ പീഡന പരാതിയിൽ ഉറച്ചു നിൽകുന്ന വിദ്യാർത്ഥിനിയും മുഖാമുഖമെത്തുന്ന പോക്‌സോ കോടതിയും പൊലീസ് നിരീക്ഷണ വലയത്തിലായിരുന്നു.ഫാ. റോബിന്‍ വടക്കുംചേരിക്ക് പുറമെ കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വെന്റിലെ അന്തേവാസികള്‍ എന്നിവരാണു പ്രതികള്‍. പീഡനത്തിനിരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിനാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. സംഭവം മറച്ചുവച്ചുവെന്നതാണ് മറ്റുള്ളവര്‍ക്കെതിരെയുള്ള കേസ്.
അതേസമയം വിചാരണക്ക് ശേഷം വൈദികൻ രക്ഷപെടും എന്നും സൂചനയുണ്ട് .വിചാരണയിൽ കുറ്റം തെളിയിക്കാൻ ആവില്ല എന്നും സാങ്കേതികമായി പോക്സോ കേസ് നിലനിൽക്കില്ല എന്നും വാദമുണ്ട്