കോൺഗ്രസ് എം.എൽ.എ റോജി.എം.ജോൺ നാമജപ ജാഥയിൽ!!യുഡിഎഫ് വോട്ടിൽ വിള്ളലുണ്ടാകാൻ സാധ്യത..

കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരേ ബിജെപിയും ആർ എസ എസും നടത്തുന്ന നാമജപജാഥയിൽ അങ്കമാലി എം എൽ എ റോജി എം ജോൺ പങ്കെടുത്തു എന്നാരോപണം.ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരേ ശരണമന്ത്രങ്ങളും നാമജപങ്ങളുമായാണ് നാടാകെ പ്രതിഷേധം ഉയരുകയാണ് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരക്കുന്ന പ്രതിഷേധങ്ങൾക്കാണ് നാട്ടിൻപുറങ്ങളിൽ നടക്കുന്നു .ആർ എസ് എസ് ,മറ്റ് ഹൈന്ദവ സംഘടനകളും ബിജെപിയും നേതൃത്വം നൽകുന്ന നിരവധി നാമജപജാഥകൾ നടക്കുന്നു.നാമജപജാതക്ക് ബിജെപിയാണ് മുന്നിൽ നിന്ന് നയിക്കുന്നത് എന്ന ഒരു പ്രചാരണവും ഉണ്ട് . കഴിഞ്ഞയാഴ്ച്ച ഗ്രാമങ്ങളിലെമ്പാടും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. സ്ത്രീകളാണ് പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത്. പോരുവഴിയുടെ വടക്കൻ മേഖലയിൽ നടന്ന പ്രതിഷേധ നാമജപജാഥയിൽ മൂവായിരത്തോളം സ്ത്രീകൾ പങ്കെടുത്തു.

ഹൈന്ദവ ആചാരം സംരക്ഷിക്കണമെന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു വനിതകൾ നീങ്ങിയത്. ഇത്തരത്തിൽ രാഷ്ട്രീയഭേദമെന്യേ വിശ്വാസികൾ ഒന്നടങ്കം ജാഥകളിൽ പങ്കാളികളായ ഒരു ജാഥയിലാണ് റോജി പങ്കെടുത്തത് എന്നാണ് റോജി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത് .വിഷയത്തിൽ കോൺഗ്രസ്സും യു ഡി എഫും വിശ്വാസികൾക്കൊപ്പമാണ് .ഈ വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ടത് അതാത് വിശ്വാസ സമൂഹമാണ്. കൃസ്ത്യൻ പള്ളികളിൽ ആര് കുർബാന അർപ്പിക്കണമെന്നൊ, മുസ്ലീം പള്ളികളിലെ ജുമ നിസ്കാരത്തിന് ആര് നേതൃത്വം വഹിക്കണമെന്നൊ തീരുമാനിക്കേണ്ടത് സർക്കാരൊ, കോടതിയൊ അല്ല. അതാത് വിശ്വാസ സമൂഹത്തിന്റെ അധികാരവും അവകാശവുമാണത്. അതുകൊണ്ട് ഞാൻ നാമജപയാത്രയിൽ  പങ്കെടുത്തതെന്നും   റോജി പറയുന്നു .എന്നാൽ റോജിയുടെ നാമജപജാഥ വോട്ട് ബാങ്കിനെ കാര്യമായി സ്വാധീനിക്കും എന്നും ക്രിസ്ത്യാനികളുടെ വോട്ടിൽ ചോർച്ചയുണ്ടാകും എന്നും ചിലർ ആരോപണം ഉന്നയിച്ച് രംഗത്തുണ്ട് .ക്രിമിനല്‍ കേസിലെ പ്രതിയുമായി കുടിക്കാഴ്ച്ച നടത്തിയ അങ്കമാലി എംഎല്‍എ റോജി ജോണ്‍ കുടുങ്ങിയിരുന്നു . അങ്കമാലിയിലെ വ്യാപാരി ജെയിനിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച റൈസണുമായി റോജി എം ജോണ്‍ ബഹ്‌റൈനില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം ഉയർന്നിരുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോജിയുടെ പോസ്റ്റ് പൂർണ്ണമായി :

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാമജപ യാത്രയിൽ ഞാൻ പങ്കെടുത്തതിനെ ചിലർ വിമർശിക്കുന്നത് കണ്ടു. ഈ വിഷയത്തിൽ കോൺഗ്രസ്സും യു ഡി എഫും വിശ്വാസികൾക്കൊപ്പമാണ് എന്നുള്ളത് അറിയാത്തത് ആർക്കാണ്? അങ്കമാലിയിൽ നാമജപയാത്ര സംഘടിപ്പിച്ചത് മുൻ KPCC പ്രസിഡന്റ് ബഹു. തെന്നല ബാലകൃഷ്ണ പിള്ള പ്രസിഡന്റ് ആയ എല്ലാ ജാതി മത വിശ്വാസികളും പ്രവർത്തിക്കുന്ന അയ്യപ്പ സേവ സംഘം ആണ്. ഇതിൽ ഏതെങ്കിലും പാർട്ടിയുടെ കൊടിയൊ, മുദ്രാവാക്യമൊ, ബാനറൊ ഉണ്ടായിരുന്നില്ല. വിഷയവുമായി യോജിക്കുന്ന എല്ലാ വിഭാഗം ആളുകളും ഉണ്ടായിരുന്നു. SNDP, NSS ദളിത് സംഘടന പ്രതിനിധികൾ, വിവിധ മത വിശ്വാസികൾ ഉൾപ്പെടെ എല്ലാവരും പങ്കെടുത്തു. ചില CPM നേതാക്കൻമാരും, കൗൺസിലർമാരും യാത്രയിൽ പങ്കെടുത്താൽ പാർട്ടി കോപിക്കും എന്നതിനാൽ കടന്നു പോയ വഴിയിൽ നിന്ന് ചിരിച്ചു കാണിക്കാനും, കൈവീശി കാണിക്കാനും മൽസരിക്കുന്നുണ്ടായിരുന്നു.ROJI M JOHN NAMAM

ഈ വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കേണ്ടത് അതാത് വിശ്വാസ സമൂഹമാണ്. കൃസ്ത്യൻ പള്ളികളിൽ ആര് കുർബാന അർപ്പിക്കണമെന്നൊ, മുസ്ലീം പള്ളികളിലെ ജുമ നിസ്കാരത്തിന് ആര് നേതൃത്വം വഹിക്കണമെന്നൊ തീരുമാനിക്കേണ്ടത് സർക്കാരൊ, കോടതിയൊ അല്ല. അതാത് വിശ്വാസ സമൂഹത്തിന്റെ അധികാരവും അവകാശവുമാണത്. അതുകൊണ്ട് ഞാൻ നാമജപയാത്രയിൽ പങ്കെടുത്തതിനെ വിമർശിക്കുന്നവരോട് വിനയപൂർവ്വം ഓർമ്മപ്പെടുത്തട്ടെ,
നാളെ സമാനമായ രീതിയിൽ കൃസ്ത്യാനികൾക്കൊ, മുസ്ലിം വിശ്വാസികൾക്കൊ നിരത്തിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ ഞാൻ അവിടെയും ഉണ്ടാകും. കോടതി വിധിക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്ത് പൗരൻമാർക്ക് ഉണ്ട്. നാമജപ യാത്രയിലും വിശ്വാസികൾ അതാണ് ചെയ്തത്. അല്ലാതെ ജഡ്ജിമാരെ ‘ശുംഭൻമാർ’ എന്ന് വിളിക്കുകയൊ, ‘നാടുകടത്തുക’യൊ ചെയ്തിട്ടില്ല.

പിന്നെ, ഹിന്ദു എന്ന് കേൾക്കുമ്പോൾ തന്നെ BJP യെന്നും, എല്ലാ ഹിന്ദു സംഘടനകളും RSS ആണെന്നുമുള്ള കാഴ്ചപ്പാടും പ്രചരണവുമാണ് ഇവിടെ RSS നെ വളർത്തുന്നത്. ഇവിടുത്തെ ഹിന്ദു സമൂഹം ഇതിനെല്ലാം അപ്പുറത്താണെന്ന വസ്തുത മനസ്സിലാക്കാതെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി നിരത്തിലിറങ്ങുന്ന എല്ലാവരെയും RSS ഉം വർഗ്ഗീയവാദികളുമായി ചിത്രീകരിക്കുവാനുള്ള ശ്രമമാണ് ഇവിടെ വിഭാഗീയത വളർത്തുന്നത്.

അതുകൊണ്ട് ജാതി, മത, രാഷ്ട്രീയ ഭേതമില്ലാതെ നടത്തപ്പെടുന്ന നാമജപയാത്രകളിൽ വിശ്വാസികൾക്കൊപ്പം ഇനിയും ഉണ്ടാകും.

പിന്നെ, സൈബർ സഖാക്കളോട് ഒരു കാര്യം: RSS നും BJP ക്കുമെതിരെ Facebook യുദ്ധം നടത്തി നിർവൃതി അടയുന്ന ആളല്ല ഞാൻ. RSS നും BJP സർക്കാരുകൾക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം നടത്തുകയും, പോലിസ് മർദനമേൽക്കുകയും, ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് സംഘപരിവാറിനെതിരെ പോരാടാൻ നിങ്ങളുടെ ട്യൂഷൻ തൽക്കാലം ആവശ്യമില്ല.

Top