പോക്സോ കേസില്‍ റോയി വയലാട്ടിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ റോയി വയലാട്ടിലിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ െഹെക്കോടതി ഇന്നു പരിഗണിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കൂടുതല്‍വാദം കേള്‍ക്കാനായി കേസ് മാറ്റുകയായിരുന്നു.

അന്വേഷണവുമായി റോയി സഹകരിക്കുന്നില്ലെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണം. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, പരാതിക്കാരി മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നു പ്രതിഭാഗം വാദിച്ചു. ഓരോ ദിവസവും തെറ്റായ വിവരങ്ങളാണു പുറത്തുവിടുന്നത്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതിയാണു പരാതിക്കാരിയെന്നും അതു തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.

2021 ഒക്ടോബര്‍ 20നു റോയി വയലാട്ടിലിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണു കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണു പരാതിക്കാര്‍. ഫോര്‍ട്ട് കൊച്ചി പോലീസാണു റോയിക്കും സുഹൃത്ത് സൈജു തങ്കച്ചനും സൈജുവിന്റെ സുഹൃത്ത് അഞ്ജലിക്കുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തത്.

പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്നു മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Top