കൊച്ചി : ബിജെപി സംസ്ഥാന നേതാവിനെ ആര്‍എസ്എസുകാര്‍ കാര്യവാഹകിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനെ മര്‍ദിച്ചതായാണ് പരാതി. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. സജീവന്റെ കാലിനാണ് പരിക്കേറ്റിരുക്കുന്നത്. കാല്‍ തല്ലിയൊടിക്കാന്‍ ശ്രമം നടന്നതായാണ് ആരോപണം. ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രാദേശിക ആര്‍എസ്എസ് നേതാക്കളുമായി ഇയാള്‍ക്ക് ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം പരിഹരിക്കാന്‍ ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. സജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജീവനാണ് ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇയാളുടെ കാലു തല്ലിയൊടിക്കാനായിരുന്നു അക്രമികളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് തൃക്കാക്കര നഗര്‍ കാര്യവാഹക് ജയകുമാറിനെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ആരംഭിച്ചു.
അതേസമയം, ഇരുവരും തമ്മിലുള്ള ചില വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് സൂചന. മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനെക്കുറിച്ച് ജയകുമാര്‍ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി സജീവന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.