ക്ഷേത്രത്തിലും കള്ളപ്പണം: ചോറ്റാനിക്കരയിൽ മാത്രം വെളുപ്പിച്ചത് ഒരു കോടി രൂപ; പണം വെളുപ്പിക്കാൻ ആർഎസ്എസ് പിൻന്തുണ

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചതിനു പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ വെളുപ്പിച്ചത് 30 ലക്ഷം രൂപയുടെ കള്ളപ്പണം. ക്ഷേത്രത്തിലെ ലോക്കറ്റ് വിൽപനയുടെയും കാണിക്കവഞ്ചിയിലെ വരുമാനത്തിന്റെയും മറവിൽ ഒരു കോടി രൂപയുടെ കള്ളപ്പണമാണ് വെളുപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ ആർഎസ്എസ് നിയന്ത്രണത്തിനുള്ള ക്ഷേത്രങ്ങൾ വഴി അൻപതു കോടി രൂപയ്ക്കടുത്ത് ഇത്തരത്തിൽ വെളുപ്പിക്കുന്നുണ്ടെന്നാണ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിനു നൽകിയിരിക്കുന്ന റിപ്പോർട്ട്.
സംസ്ഥാനത്തെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാൻ കള്ളപ്പണക്കാർക്ക് അവസരം ഒരുക്കുന്നതായാണ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. ഓരോ ക്ഷേത്രങ്ങളിലെയും കാണിക്ക വരുമാനത്തിന്റെ കണക്കിൽ ഉൾപ്പെടുത്തി ചെറുകിട ബ്ലേഡ് ഇടപാടുകാരുടെയും, ചിട്ടിക്കാരുടെയും കള്ളപണം വെളുപ്പിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്കയും, മറ്റ് അടക്കമുള്ള വരുമാനവും ബാങ്കിൽ നിക്ഷേപിക്കുന്നതിന്റെ മറവിലാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഇടപാടുകൾ ഇവിടെ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബാങ്കിൽ പണം നിക്ഷേപിച്ചു വെളുപ്പിച്ച ശേഷം കള്ളപ്പണക്കാർക്കു മാസങ്ങൾക്കു ശേഷം തിരികെ നൽകുന്നതിനാണ് ആലോചന നടക്കുന്നത്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്വർണ ലോക്കറ്റ് വിൽപ്പന ആദായ നികുതി അധികൃതർ പരിശോധിക്കുന്നുണ്ട്.. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഉത്തരവ് വന്നതിനു ശേഷം രണ്ടു ദിവസത്തിനുള്ളിൽ ക്ഷേത്രത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണ ലോക്കറ്റ് വിറ്റിരുന്നതായി ആദായ നികുതി അധികൃതർ കണ്ടെത്തിയിരുന്നു.
നോട്ട് പിൻവലിക്കൽ ഉത്തരവ് വന്നതിനു പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ പരിശോധന നടത്തിയത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചില പ്രാദേശിക ആർഎസ്എസ് – ബിജെപി നേതൃത്വമാണ് ഇതിനു കൂട്ടു നിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top