ആര്‍എസ്എസ് ക്രിസ്ത്യന്‍ സംഘടനയ്ക്ക് രൂപം നല്‍കുന്നു.ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി

ന്യുഡല്‍ഹി :ന്യുനപക്ഷ സമുദായങ്ങളെ കൈപ്പിടിയില്‍ എത്തിക്കാന്‍ ആര്‍ .എസ് .എസ് പദ്ധതി.അതിനായി ആര്‍എസ്എസിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക് രൂപം നല്‍കാന്‍ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സമുദായ നേതാക്കളുമായി ആര്‍എസ്എസ് നേതൃത്വം ചര്‍ച്ച നടത്തി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നേരത്തെ മുസ്ലീം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് നിലവില്‍ വന്നിരുന്നു. സാങ്കേതികമായി സംഘടനയ്ക്ക് രൂപം നല്‍കിയില്ലെങ്കിലും രാഷ്ട്രീയ ഈസായ് മഞ്ച് എന്നായിരിയ്ക്കും സംഘടനയുടെ പേരെന്നാണ് സൂചന.

സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17ന് ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു. 12ഓളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും 50 റവറന്റ് ബിഷപ്പുമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമുദായത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. രാജ്യത്ത് അസഹിഷ്ണുത വളരുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ മതേതര പ്രതിച്ഛായ സൃഷ്ടിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആര്‍എസ്എസ് നീക്കമെന്നാണ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദില്ലിയിലടക്കം ഉത്തരേന്ത്യയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ അടുത്തിടെ ആക്രമിയ്ക്കപ്പെട്ട സംഭവങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആര്‍എസ്എസിന്റെ ധരം ജാഗരണ്‍ മഞ്ച് ആഗ്രയില്‍ നടത്താനിരുന്ന കൂട്ട പുനര്‍മതപരിവര്‍ത്തനം വലിയ വിവാദമായതിനെ തുര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം റദ്ദാക്കിയിരുന്നു.

അതേ സമയം മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടനയാണോ ഉദ്ദേശിയ്ക്കുന്നതെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടില്ല. നേരത്തേ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അപലപിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായത്തി നേരെയുള്ള അനീതിയും അതിക്രമങ്ങളും സര്‍ക്കാര്‍ അനുവദിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top