മോസ്കോ: റഷ്യ -ഉക്രൈൻ ഉദ്ധം ശക്തമാകുന്നു .പ്രതിരോധിച്ച് നിന്ന ഉക്രൈൻ ആകാരമാനം ശക്തമാക്കി റഷ്യ വിറച്ച് നടുങ്ങി !റഷ്യ ഉക്രെയ്‌നിനെതിരായ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി കീവിൽ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തിയ റഷ്യ, തുടർന്ന് തിങ്കളാഴ്ച പകലും ആക്രമണം തുടർന്നു. എന്നാല്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ തടഞ്ഞുവെന്നാണ് ഉക്രേനിയൻ സർക്കാർ പറയുന്നത്. ശനിയാഴ്ച രാത്രി വിക്ഷേപിച്ച 59 ഡ്രോണുകളിൽ 58 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് ഉക്രേനിയൻ വ്യോമസേന അറിയിച്ചത്. തിങ്കളാഴ്ച കീവിൽ നടന്ന അപൂർവമായ പകൽ സമയത്തെ ആക്രമണത്തിൽ കുറഞ്ഞത് 11 മിസൈലുകളെങ്കിലും റഷ്യ വിക്ഷേപിച്ചുവെങ്കിലും എല്ലാ മിസൈലുകളും ഉക്രേനിയൻ സൈന്യം വെടിവച്ചിടുകയായിരുന്നു.
റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് ചെറിയ തോതിലുള്ള കേടുപാടുകള്‍ പറ്റിയെന്ന് മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ഗുരുതരമായ കേടുപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തുണ്ടെന്നും സെർജി സോബിയാനിൻ പറഞ്ഞു.
ആക്രമണത്തിന് ഇടയായ ചില കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോസ്കോയിലെ പ്രൊഫസോയുസ്നയ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലെ ചില താമസക്കാരെ ഒഴിപ്പിക്കുന്നതായി റഷ്യയുടെ സ്റ്റേറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോസ്കോയിലേക്ക് വന്ന നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടതായി മോസ്കോ മേഖലയുടെ ഗവർണർ ആന്ദ്രേ വോറോബിയോവും പറഞ്ഞു.
യുദ്ധ സമയത്തിലൂടനീളം, സിവിലിയൻ സെറ്റിൽമെന്റുകളായ വീടുകൾ, പവർ സ്റ്റേഷനുകൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് റഷ്യ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, അടുത്തിടെ, പാശ്ചാത്യ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സഹായത്തോടെ റഷ്യൻ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കാൻ ഉക്രേനിയക്കാർക്ക് കഴിഞ്ഞു.