ന്യുയോര്‍ക്ക്: വെറും 300 ഡോളര്‍ അതായത് ഏകദേശം 20000 രൂപ കൊണ്ട് അമേരിക്ക കറങ്ങാനിറങ്ങിയ സുന്ദരി 2 വര്‍ഷം കൊണ്ട് സമ്പാദിച്ചത് 4 ലക്ഷം ഡോളര്‍. അതായത് ഏകദേശം 35 കോടി രൂപ. റഷ്യന്‍ സ്വദേശിനിയായ വെറ്റ്‌ലാന ട്രാവിസ് എന്ന 27 വയസ്സുകാരിയാണ് രണ്ട് വര്‍ഷം കൊണ്ട് ചതിയിലൂടെയും തെറ്റായ വഴികളിലൂടെയും കോടികളുടെ സാമ്രാജ്യം കെട്ടിപടുത്തതിലൂടെ അടുത്തിടെ അമേരിക്കയില്‍ വിവാദത്തില്‍ ഇടം പിടിച്ചത്.2015 ല്‍ ന്യൂയോര്‍ക്കില്‍ 20000 രൂപയുമായി എത്തിയ ട്രാവിസിന് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ പ്രദേശമാകെ വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് തന്റെ ഭാരിച്ച ജീവിത ചിലവുകള്‍ കാരണം സെക്‌സ് ഗേളായി ന്യൂയോര്‍ക്കില്‍ ജീവിതം തുടര്‍ന്നു. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍മാരും വന്‍ വ്യവസായികളുമായിരുന്നു ട്രാവിസിനെ തേടി വന്നിരുന്നത്.അതിനിടയില്‍ ഇവരോടൊത്തുള്ള നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനും ട്രാവിസ് ആരംഭിച്ചു. സമൂഹത്തിലെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞ് വീഴുമെന്നുള്ള പേടി കൊണ്ട് ഇവരാരും തന്നെ യുവതിയെ കുറിച്ച് പൊലീസില്‍ പരാതി നല്‍കാനും തയ്യാറായില്ല. ഒടുവില്‍ ധാരാളം പണം സമ്പാദിച്ചതിന് ശേഷം യുവതി റഷ്യയിലേക്ക് തിരിച്ച് പോയി.എന്നാല്‍ ന്യുയോര്‍ക്കിലെ മുന്‍ ഗവര്‍ണര്‍ ഏലിയറ്റ് സ്പിറ്റ്‌സര്‍ യുവതിയുടെ ബ്ലാക്ക് മെയിലിംഗില്‍ സഹികെട്ട് ട്രാവിസിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇദ്ദേഹത്തിനെതിരെ നേരത്തേയും ചെറിയ തരത്തിലുള്ള ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ അന്വേഷണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സ്പിറ്റ്‌സര്‍ വെറ്റ്‌ലാനയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.എന്നാല്‍ റഷ്യയിലായിരുന്ന യുവതിക്ക് ഈ സംഭവത്തേ കുറിച്ച് അറിവുണ്ടായിരുന്നില്ല. കാലിഫോര്‍ണിയയില്‍ അവധിക്കാലം ചിലവിടാനായി വന്ന വേളയിലാണ് വെറ്റ്‌ലാന ട്രാവിസ് പൊലീസ് പിടിയിലാവുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.