സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭീഷണി. കേരളത്തില്‍ അക്രമം അവസാനിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരും സി പി ഐ എമ്മും നേരിടേണ്ടി വരുമെന്നാണ് ബിജെപിയുടെ ഭീഷണി. ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്നു നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായത് വ്യാപക ആക്രമണങ്ങളായിരുന്നു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നു.
കേരള കണ്ട ഏറ്റവും കലാപ കലുഷിതമായ ഹര്‍ത്താലായിരുന്നു നടന്നത്. ഇതോടെയാണ് ഹര്‍ത്താലിനെ കുറിച്ചും സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് കേരള ഗവര്‍ണര്‍ തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇരുകൂട്ടര്‍ക്കും ഇതുവരെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് തന്നെ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനായി സംസ്ഥാന വ്യാപകമായി നടന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
സംസ്ഥാന വ്യാപകമായി അരങ്ങേറിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്നു പറഞ്ഞു കൊണ്ടാണ് കേരളാ പൊലീസ് പ്രതികളെ തേടിയുള്ള അന്വേഷണം നടത്തുന്നത്. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്ത ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുഭാവികള്‍ നടത്തി കലാപത്തെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടാകും രാജ്നാഥ് സിംഗിന് മുന്നില്‍ എത്തുക. ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യവും വ്യക്തമാക്കുന്ന കുറ്റപത്രം തന്നെയാകും സംസ്ഥാന ആഭ്യന്തര മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട്.
യുവതീപ്രവേശനം നടന്നതിന് ശേഷമുള്ള ആക്രമണത്തിന് ശേഷം 1286 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 37,000 പ്രതികളാണ് ഉള്ളത്. ഇതില്‍ തന്നെ നല്ലൊരു പങ്കും യുവാക്കളാണ്. 3282 പ്രതികള്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. ഇവരില്‍ 90 ശതമാനം ആളുകളും ആര്‍എസ്എസ് – ബിജെപിയുമായി ബന്ധമുള്ളവരാണ്. സാധാരണ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന വിധത്തില്‍ രംഗത്തിറങ്ങിയവരുടെ പട്ടിക തയ്യാറാക്കി പിടികൂടാനാണ് പൊലീസ് ശ്രമം. ഓരോ സ്ഥലത്തും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു ബോധ്യമുണ്ട്. ഇങ്ങനെ വിശദമായി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സുപ്രീം കോടതി നടപ്പിലാക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അണികള്‍ തടസം നിന്നു എന്ന വിധത്തിലായേക്കും.