ശബരിമലയുടെ ഉടമസ്ഥാവകാശം മലയരയർക്ക് ലഭിക്കും?!! ശക്തമായ പോരാട്ടത്തിന് മലയരയ വിഭാഗം

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എന്നാല്‍ അവകാശത്തര്‍ക്കത്തില്‍ പരാമര്‍ശവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം ഇപ്രാവശ്യം മുതല്‍ മലയരയര്‍ക്ക് തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.

ശബരിമലയില്‍ കൂടുതല്‍ അവകാശങ്ങളുണ്ടെന്ന് പറഞ്ഞ് സി.പി.ഐ.എം മലയരയ വിഭാഗത്തെ തെറ്റിധരിപ്പിക്കുകയാണെന്നും ഹൈന്ദവ ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ജാതി രാഷ്ട്രീയം കളിക്കാനുള്ള സി.പി.ഐ.എം തന്ത്രങ്ങള്‍ക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയരയരുടെ അവകാശം തിരികെ നല്‍കുന്നത് സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഇക്കാര്യം ഉറപ്പു നല്‍കിയിട്ട് രണ്ടു വര്‍ഷമാവുകയാണ്. മന്ത്രി വാക്കു പാലിക്കണമെന്നും കോടതിയില്‍ മലയരയര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി മലയരയ നേതാവും രംഗത്തെത്തി. ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവാണ് രാഹുലിനെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. ശബരിമലയുടെ ഉടമകളായ മലയരയരെ തെറ്റിധരിപ്പിച്ചത് രാഹുല്‍ ഈശ്വറും കുടുംബവുമാണെന്ന് സജീവ് പറഞ്ഞു.

പികെ സജീവിന്റെ പോസ്റ്റ് ഇങ്ങനെ:

രാഹുല്‍ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതല്‍ മല അരയര്‍ക്കു നല്‍കണമെന്നും മറ്റവകാശങ്ങള്‍ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്.ഞങ്ങടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്തു കാര്യം.ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നില്‍ക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത അവര്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും.വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ട…. പ്ലീസ്.

Top