നവോത്ഥാന സമിതിയിൽ പിളർപ്പ്; 50ൽ അധികം സമുദായ സംഘടനകൾ സമിതി വിടുന്നു.‘നവോത്ഥാന സമിതി സംവരണ മുന്നണിയായി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവിധിയെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. ഹിന്ദു പാര്‍ലമെന്‍റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. സമിതി ജോയിന്‍റ് കണ്‍വീനര്‍ സി.പി സുഗതനും ജനറൽ കൺവീനർ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് പിളർപ്പിന് കാരണമെന്നാണ് സൂചന.സമിതിയുടെ ജോയിന്റ് കൺവീനർ ആയിരുന്ന സിപി സുഗതന്റെ നേതൃത്വത്തിൽ ഹിന്ദു പാർലമെന്റിലെ 54 സമുദായ സംഘടനകളാണ് നവോത്ഥാന സമിതിയിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുന്നത്. സമിതിയുടെ നിലവിലെ പ്രവർത്തന രീതികൾ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് തീരുമാനമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

നവോത്ഥാന സമിതി വിടാനുള്ള തീരുമാനം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. നവോത്ഥാന സംരക്ഷണ സമിതി സംവരണ സമിതി മാത്രമാണെന്നും നവോത്ഥാന പ്രവർത്തനങ്ങളല്ല ഇപ്പോൾ നടക്കുന്നതെന്നും ഹിന്ദു പാർലമെന്റ് ആരോപണം ഉന്നയിച്ചു. നവോത്ഥാന സമിതിയുടെ ഭാഗമായ നൂറോളം സമുദായ സംഘടനകളിൽ ഭൂരിഭാഗവും ഹൈന്ദവ സംഘടനകളാണ്. ഈ സംഘടനകളാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ പുറത്ത് പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കെപിഎംഎസ് നേതാവും നവോത്ഥാന സമിതി കൺവീനറുമായ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.. യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരായിരുന്നു ഹിന്ദു പാർലമെന്റിന്റെ നിലപാട്. സിപി സുഗതൻ അടക്കമുള്ള നേതാക്കൾ യുവതിപ്രവേശനം തടയാൻ ശബരിമലയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നവോത്ഥാന സമിതിയിലെത്തിയ ഹിന്ദു പാർലമെന്റ് വനിതാ മതിൽ അടക്കമുള്ള പരിപാടികളിലും പങ്കെടുത്തു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാർലമെന്‍റ് , നവേത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ ചേർന്നത്. 12 മുന്നാക്ക ഹിന്ദു സംഘടനകളുടെ എതിർപ്പ് മറികടന്ന് വനിതാ മതിൽ വിജയിപ്പിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് ഹിന്ദു പാർലമെൻറ്, അതിലെ സമുദായ സംഘടനകൾക്ക് അയച്ച കത്തിൽ പറയുന്നത്.

Top