
തിരുവനന്തപുരം: പറഞ്ഞ വാക്ക് പാലിച്ച് ബിന്ദുവും കനക ദുര്‍ഗയും മലയിലെത്തി. ദര്‍ശനം നടത്തി തിരികെ മടങ്ങുകയും ചെയ്തു. ഇവര്‍ മാത്രമല്ല പറഞ്ഞ വാക്ക് പാലിച്ചത്. രാജേഷ് കുറുപ്പും പറഞ്ഞ വാക്ക് ഇന്ന് പാലിച്ചു. പാതി മീശ വടിച്ചു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ പാതി മീശ വടിക്കുമെന്ന് രാജേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. കേരളത്തില്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരും പോലീസും ഗുണ്ടായിസം നടത്തുകയാണെന്നുള്ള തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് അയ്യപ്പ ഭക്തനായി വേഷമിട്ടയാളാണ് രാജേഷ്.
മീശ പാതി വടിച്ചുള്ള ഫോട്ടോ രാജേഷ് ഫേസ്ബുക്കില്‍ ഇട്ടിരുന്നുവെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കുമെന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു..ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിന് പ്രതിവിധി ഉണ്ട്. എന്നാലും ഹൈന്ദവര്‍ക്ക് ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്…എന്നായിരുന്നു രാജേഷ് ആദ്യം ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഫോട്ടോ മാറ്റി കറുത്ത ദിനമെന്ന് മാത്രം ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. മീശ പകുതി വടിക്കുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.