ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പിന്‍വലിച്ചേക്കും. കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ശബരിമലയിലെ പോലീസ് നടപടിയില്‍ ഉണ്ടായത്. തീര്‍ഥാടകര്‍ ഒറ്റയ്‌ക്കോ കൂട്ടമായോ എത്തി ശരണംവിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകുകയാണ്.
ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പിയുമായി സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് വരികയാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇത് നിലനില്‍ക്കുന്നതിനാലാണ് സന്നിധാനത്ത് കൂട്ടം ചേര്‍ന്ന് നാമം ജപിച്ച് പ്രതിഷധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു
ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെകുറഞ്ഞതോടെ നിലക്കലിലെയും പമ്പയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചു. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ അനുവാദം നല്‍കിയ പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍, ഇപ്പോള്‍ ഭക്തിഗാനമേളയൊക്കെ ഉണ്ട്. പക്ഷെ, ശ്രോതാക്കള്‍ കുറവാണ്.
സന്നിധാനത്തെ തിരക്ക് കുറഞ്ഞതോടെ പകല്‍ നിയന്ത്രണം ആദ്യം പിന്‍വലിച്ചു. പിന്നാലെ രാത്രിയിലെ നിയന്ത്രണവും. പക്ഷെ, ഇപ്പോള്‍ പ്രശ്‌നം ആരെ നിയന്ത്രിക്കും എന്നുള്ളതാണ്. വെര്‍ച്വല്‍ ക്യൂവിനായി ടോക്കണ്‍ എടുക്കേണ്ട കൗണ്ടറുകളില്‍ പകലും രാത്രിയും ആളില്ല. വൃശ്ചികം ആദ്യം ദര്‍ശനത്തിന് പതിവായെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ ചില സംഘങ്ങള്‍ ആദ്യനാളുകളില്‍ വന്നുപോയി. മലചവിട്ടുന്നതിനുള്ള നിയന്ത്രണം നീക്കിയതിനൊപ്പം, നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളുടെ നിയന്ത്രണവും പിന്‍വലിച്ചു. ഇനി അവശേഷിക്കുന്നത് സന്നിധാനത്തെ വാവര്‍ സ്വാമി നടയിലെ ബാരിക്കേഡും, വിരിവയ്ക്കാനുള്ള നിരോധനവും.
എന്നാൽ, പോലീസ് നിയന്ത്രണങ്ങളുള്ളതിനാലാണ് ശബരിമലയിൽ തങ്ങാനിടയുള്ള പ്രതിഷേധക്കാരെ മാറ്റാൻ സാധിച്ചിരുന്നത്. സ്ത്രീകൾ അവിടെ എത്തുന്നതിനുള്ള ശ്രമം നടത്തിയാൽ മുമ്പ് കണ്ട രീതിയിലുള്ള വലിയ പ്രതിഷേധം ഉഴിവാക്കാൻ പോലീസിന് കഴിയും.