തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫ് തീരുമാനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് മുൻപ് ആവശ്യപ്പോൾ മുഖ്യമന്ത്രി പുച്ഛിക്കുകയാണ് ചെയ്തത്. കാര്യങ്ങൾ കൈവിട്ട് പോയിത്തുടങ്ങി എന്ന് തോന്നിയപ്പോൾ മാത്രമാണ് യോഗം വിളിച്ചതെന്നും മുല്ലപ്പള്ളി വിമർശിച്ചു, എന്നാൽ മുല്ലപ്പള്ളിയുടെ നിലപാടിനെ മറികടന്ന് യോഗത്തിൽ പങ്കെടുക്കണമെന്ന് മറ്റ് ഘടകക്ഷികൾ തീരുമാനിക്കുകയായിരുന്നു.
വ്യാഴ്ചാഴ്ച ഉച്ചയ്ക്ക് 3 മണിക്കാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം. യോഗത്തിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ഇരുകൂട്ടരും അറിയിട്ടിച്ചുണ്ട്. അതേസമയം സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കണമോയെന്ന് എൻഡിഎ തീരുമാനിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. വിശ്വാസികളുടെ വിശ്വാസം ആർജ്ജിക്കാൻ സർക്കാരിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍
അതിനിടയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് വിടി സതീശന്‍ രംഗത്ത് വന്നു .കോണ്‍ഗ്രസ് നടത്തുന്ന വിശ്വാശസംരക്ഷ ജാഥയും ബിജെപിയുടെ നാമജപവുമൊക്കെ ജനം ഒരു പോലെയാണ് കാണുക. ശബരിമല വിഷയത്തെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ക്ക് വിശ്വാസ സംരക്ഷണ ജാഥ എന്ന പേരിനു പകരം രാഷ്ട്രീയ പ്രചര ജാഥ എന്നായിരുന്നു വേണ്ടത്.വി.എം സുധീരൻ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്ന വി.ഡി സതീശൻ അടുത്ത പ്രസിഡന്റ് ആകും എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷണം .എന്നും കോൺഗ്രസിനെതിരെ സ്വന്തമായി നീങ്ങുന്ന സതീശനെതിരെ നേതാക്കൾക്ക് താല്പര്യം ഇല്ല .പുതിയ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ നിയമിപ്പിച്ചപ്പോൾ സതീശനെ വെട്ടിക്കളയുകയായിരുന്നു .സതീശൻ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തും പ്രസിഡന്റ് സ്ഥാനത്തും അവസാന വട്ട ചർച്ചകളിലും എത്തിയതായിരുന്നു .ഇ.ഐ സിസി ക്ക് എതിരെ നീജിയതിനാൽ സാതീശനെ വെട്ടി സുധാകരനെ വർക്കിങ് പ്രസിഡന്റ് ആക്കുകയായിരുന്നു .അതിനാൽ സുധാകരനെതിരെ സതീശന്റെ ഒളിപ്പോരാട്ടവും തുടരുമെന്നുതന്നെയാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത് .
അതേസമയം കോൺഗ്രസ് നിലപാടിനെ വിമർശിച്ച് ആർഎസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഢൻ രംഗത്തെത്തി. കോൺഗ്രസിനെപ്പോലെ പതറിപ്പോയ പാർട്ടി വേറെയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പക്വവും ശക്തവുമായ നിലപാടെടുക്കാത്തതു ഘടകകക്ഷികള്‍ക്കും ക്ഷീണമാണ്.കേരളത്തിലെ കോൺഗ്രസിനു വോട്ട് മാത്രമായി ചിന്ത. നിലപാടില്ല. ബിജെപിയിൽനിന്നു വിഭിന്നമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കേണ്ടതെന്നും ചന്ദ്രചൂഢൻ പറഞ്ഞു. ആർഎസ്പി കൊല്ലം ജില്ലാ സമ്മേളനത്തിലാണു കോൺഗ്രസിനെതിരെ ജനറൽ സെക്രട്ടറി വിമർശനമുയർത്തിയത്.