ആന്ധ്രാ സ്വദേശിനി പമ്പയിലെത്തി; പ്രതിഷേധത്തെത്തുടര്‍ന്ന് മല കയറാതെ തിരിച്ചിറക്കം

പമ്പ: സബരിമല വിഷയത്തില്‍ നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷം. സംഘര്‍ഷത്തിനിടയില്‍ പോലീസ് സംരക്ഷണത്തില്‍ ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നു. 10.45 ഓടെയാണ് ആന്ധ്രാ സ്വദേശിനിയായ യുവതി പമ്പയിലെത്തിയത്. ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടതിനെ തുടര്‍ന്ന് സമരം നടത്തിവന്നവര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇവരെ തടയുകയുമായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ മാധവിയും മാതാപിതാക്കളും രണ്ടു മക്കളുമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയത്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് പോകാനായിരുന്നു ശ്രമം. പോലീസ് ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇവര്‍ക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇവര്‍ സ്വമേധയാ പിന്‍തിരിയുകയായിരുന്നു. യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top