ശബരിമല,വിശാല ഭരണഘടനാ ബെഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ രൂപം കൊണ്ട വിശാല ഭരണഘടനാ ബെഞ്ച് നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി സുപ്രിംകോടതി കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഏഴ് പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആരൊക്കെ മുഖ്യവാദങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസം വീതമാണ് ഓരോ വിഭാഗത്തിനും വാദിക്കാന്‍ അവസരം നല്‍കിയത്.

Top