ശബരിമല;വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച എതിർപ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏഴ് പരിഗണനാ വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. വിഷയത്തില്‍ വിശാല ബെഞ്ച് 17 മുതൽ വാദം കേൾക്കും.

മതധാര്‍മ്മികതയില്‍ ഭരണഘടനാ ധാര്‍മ്മികത ഉള്‍പ്പെടുമോ എന്നതടക്കമുള്ള ഏഴ് വിഷയങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശബരിമല പുനഃപ്പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടത്. ഈ മാസം പതിനേഴ് മുതല്‍ വിശാല ബെഞ്ച് വാദം കേള്‍ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശാല ബെഞ്ചുണ്ടാക്കിയതിനെ ചോദ്യംചെയ്ത് ഫാലി എസ്.നരിമാന്‍ അടക്കമുള്ള ചില മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിന വാദം കേള്‍ക്കും.

ശബരിമല വിധി പുനഃപരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ അതിലുയര്‍ന്നുവന്ന നിയമപ്രശ്‌നങ്ങള്‍ വിശാലബെഞ്ചിനു വിടാനാവില്ലെന്നുമായിരുന്നു ഫെബ്രുവരി ആറിന് കേസ് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചത്. ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഒമ്പതംഗ ബെഞ്ചിന് സാധുതയുണ്ടെന്ന് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, നഗേശ്വര റാവുസ മോഹന്‍ എം ശാന്തഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങള്‍.

ഏഴ് പരിഗണനാ വിഷയങ്ങള്‍:

മതധാർമികതയിൽ ഭരണഘടന ധാർമികത ഉൾപ്പെടുമോ
മതസ്വാതന്ത്ര്യത്തിന്റെ പരിധി ഏത് വരെ?
മതസ്വാതന്ത്ര്യം, പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശം എന്നിവ തമ്മിലുള്ള ബന്ധം എന്ത് ?
മറ്റൊരു മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുതാത്പര്യ ഹരജി പരിഗണിക്കാനാകുമോ?
25-ആം അനുച്ഛേദത്തിലെ ധാര്‍മികതയുടെ അര്‍ഥം എന്താണ്
മതാചാരങ്ങളും മൌലികാവകാശവും തമ്മിലുള്ള ബന്ധം എന്താണ് ?
മതവിഭാഗത്തിന് പുറത്തുള്ളയാള്‍ക്ക് മതാചാരങ്ങളെ ചോദ്യം ചെയ്യാമോ?
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി ബോർഡിനോ സർക്കാരിനോ ഏറ്റ തിരിച്ചടിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. കോടതിയിൽ വാദം ആരംഭിക്കുമ്പോൾ ബോർഡിന്റെ നിലപാട് അറിയിക്കുമെന്നും വാസു പറഞ്ഞു.

സംസ്ഥാന സർക്കാർ എടുത്ത നയം തെറ്റായിരുന്നുവെന്ന് ശരിവെക്കുന്നതാണ് കോടതി വിധിയെന്നായിരുന്നു പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മയുടെ പ്രതികരണം.

Top