മകരവിളക്കിന് യുവതികളെത്തും: വേഷം മാറി ആക്ടിവിസ്റ്റുകളും എത്തിയേക്കും, സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്

സന്നിധാനം: മകരവിളക്കിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനവും പമ്പയും കനത്ത സുരക്ഷയിലാണ്. മല ചവിട്ടാന്‍ കൂടുതല്‍ യുവതികളെത്തുമെന്ന റിപ്പോര്‍ട്ടിന്മേലാണ് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. വേഷം മാറിയും യുവതികളെത്തുമെന്ന സൂചനകളുണ്ട്. മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും വിധത്തില്‍ പ്രതിഷേധങ്ങളുണ്ടായാല്‍ അത് പെട്ടെന്ന് ശക്തിയാര്‍ജിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടിയാണ് പോലീസ് സുരക്ഷയൊരിക്കിയിരിക്കുന്നത്.

പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, യുവതികള്‍ എത്തുമോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവതികള്‍ എത്തിയാല്‍ തടയാന്‍ പ്രതിഷേധക്കാരും ശബരിമലയില്‍ എത്തിയെന്ന സൂചനയുമുണ്ട്. കേരള ദളിത് ഫെഡറേഷന്‍ മഹിളാ വിഭാഗം നേതാവ് എസ് പി മഞ്ജു തന്റെ മൂന്നാം ശ്രമത്തില്‍ ആള്‍മാറാട്ടം നടത്തി ശബരിമലയില്‍ പ്രവേശിച്ചിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 20നാണ് മഞ്ജു ആദ്യമായി മല കയറാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പോലീസ് സംരക്ഷണയിലെത്തിയ അന്ന് പമ്പയില്‍ ചിലര്‍ തടഞ്ഞു. പിറ്റേന്ന് വീണ്ടും ശബരിമല ദര്‍ശനത്തിന് ശ്രമം നടത്തിയെങ്കിലും തന്റെ വീട് ആക്രമിക്കപ്പെട്ടതറിഞ്ഞ് അവര്‍ തൃശൂരിലേക്ക് മടങ്ങി. ജനുവരി രണ്ടിന് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കൊപ്പം ശബരിമലയില്‍ പോകാനുള്ള ടീമിലുണ്ടായിരുന്നു. പക്ഷെ അന്നും ഇവര്‍ക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് യാതൊരു പോലീസ് സംരക്ഷണവും ആവശ്യപ്പെടാതെ തന്നെ വീണ്ടും ശബരിമലയിലെത്തുകയും വിജയകരമായി ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുടിയുടെ മുന്‍ഭാഗം വെളുപ്പിച്ചതായി ഇവര്‍ സമ്മതിചിരുന്നു.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘം ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൂചന. മുമ്പ് ഇവര്‍ പൊലീസ് സംരക്ഷണയില്‍ മലകയറാന്‍ തുടങ്ങിയെങ്കിലും ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ മടങ്ങിപ്പോയിരുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് പേരിലുള്ള ആക്ടിവിസ്റ്രുകളുടെ കൂട്ടായ്മയും യുവതികളെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് വിധേനയും ആക്ടിവിസ്റ്റുകളായ യുവതികള്‍ ശബരിമലയിലെത്തുമെന്ന സൂചന ലഭിച്ചതോടെ ശബരിമലയില്‍ ഭക്തരുടെ ജാഗ്രതയും വര്‍ദ്ധിച്ചിട്ടുണ്ട്. പൊലീസും കര്‍ശന നിരീക്ഷണത്തിലാണ്

ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.

Top