പെങ്ങള്‍ മരിച്ചപ്പോള്‍ അയ്യപ്പനെ ശപിച്ചു, ഇനി മല ചവിട്ടില്ലെന്നും പറഞ്ഞു; അന്ന് പറഞ്ഞതിനൊക്കെ ഇന്ന് കിട്ടി…ഇന്ന് പരാതിപ്പെട്ടിട്ട് എന്താ കാര്യം

ശബരിമല: കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ സ്ത്രീകളടങ്ങിയ കുടുംബത്തെ പ്രതിഷേധക്കാര്‍ വളഞ്ഞാക്രമിച്ചിരുന്നു. കുഞ്ഞിന്റെ ചോറൂണിനായി എത്തിയ സംഘത്തില്‍ പ്രായത്തില്‍ താഴെയുള്ള സ്ത്രീയുണ്ടെന്ന് സംശയത്തിലാണ് ആക്രമിച്ചത്. എന്നാല്‍ പിന്നീട് തിരിച്ചറിയല്‍ രേഖ കാണിച്ച് പ്രായം വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ അയയുകയായിരുന്നു.

ചോറൂണിനായി കുഞ്ഞിനെ കൊണ്ടുവന്നത് തന്റെ പ്രായശ്ചിത്തമായാണെന്ന് അച്ഛന്‍ വിനീഷ് പറയുന്നത്. പണ്ട് സഹേദരി വിനയ പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ അതിന് അയ്യപ്പനെ ശപിച്ചു. ഇനി മേലാല്‍ മല ചവിട്ടില്ലെന്ന് അന്ന് പറഞ്ഞു. പക്ഷേ പിന്നീട് തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അയ്യപ്പനോടു മാപ്പിരന്നു തനിക്കു പിറക്കുന്ന കുഞ്ഞിന്റെ ചോറൂണ് ശബരിമലയില്‍വച്ച് നടത്തിക്കൊള്ളാമെന്ന് നേര്‍ന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് വിനീഷിനു കുഞ്ഞുപിറന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേര്‍ച്ച നടത്താനായാണ് സഹോദരിയുടെ പേരിട്ട മകളെയും കൂട്ടി അമ്മ ലളിതയെയും ബന്ധുക്കളെയും കൂട്ടി ശബരിമലയിലെത്തിയത്. ഭാര്യയെ താഴെ പമ്പയില്‍ താമസിപ്പിച്ചതിന് ശേഷമാണ് മല ചവിട്ടിയത്. എന്നാല്‍ അമ്മയുടെ പ്രായത്തില്‍ പ്രതിഷേധക്കാര്‍ സംശയമുയര്‍ത്തി ആക്രമിക്കുകയായിരുന്നെന്നും വിനീഷ് പറയുന്നു.
ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി ഭക്തര്‍ പാഞ്ഞടുത്തു. ‘അടിച്ചു കൊല്ലെടാ അവളെ’ എന്ന ആക്രോശത്തോടെയാണ് ഒരുസംഘം ഇവരെ നേരിട്ടത്. ആക്രമണത്തിനിടെ പരുക്കേറ്റ ലളിത മുടന്തിയാണ് തിരിച്ചുപോന്നത്.’കിട്ടാനുള്ളതെല്ലാം കിട്ടി, ഇനി പരാതിപ്പെട്ടിട്ട് എന്താ കാര്യം’ എന്നായിരുന്നു മലയിറങ്ങുമ്പോള്‍ അവരുടെ പ്രതികരണം. ബഹളത്തിനിടെ കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുനീങ്ങിയ വിനീഷിനും മൃദുലിനും മര്‍ദനമേറ്റു.

Top