ന്യുഡല്‍ഹി: 2 ജി സ്‌പെക്ട്രം വിധി തകര്‍ത്തത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രാഷ്ട്രീയ മോഹങ്ങളെക്കൂടിയാണ്. സ്‌പെക്ട്രം വിധി വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ നേമിനേറ്റ് ചെയ്യപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് സച്ചിന്‍ ചെയ്യാനിരുന്ന കന്നി പ്രസംഗം ഉപേക്ഷിക്കേണ്ടി വന്നു.
2 ജി സ്പെക്ട്രം കേസില്‍ വിധി വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളത്തില്‍ സഭ സ്തംഭിച്ചു. ഇതേതുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. കുട്ടികളുടെ കളിക്കാനുള്ള അവകാശം, സ്പോര്‍ട്സിന്റെ ഭാവി എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ ഇന്ന് പ്രസംഗിക്കേണ്ടിയിരുന്നത്.
രാജ്യസഭയിലെ തന്റെ അസാന്നിധ്യം കൊണ്ട് ഏറെ വിമര്‍ശിക്കപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് സഭയില്‍ ആദ്യമായി സംസാരിക്കേണ്ടതായിരുന്നു. 2012 ഏപ്രിലിലാണ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അടുത്ത വര്‍ഷം സച്ചിന്റെ കാലാവധി അവസാനിക്കും.