ഇടികൂട്ടില്‍നിന്നിറങ്ങിയാല്‍ താനൊരു പാവം പെണ്ണെന്ന് മോദിയോട് സാക്ഷി മാലിക്

sakshi

ദില്ലി: ഇന്ത്യയുടെ അഭിമാനപുത്രി സാക്ഷി മാലിക്കിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചു..നീ എന്നെ ഇടിക്കുമോ? പേടിയുണ്ടെന്ന്.. ചെറുപുഞ്ചിരിയോടെ സാക്ഷി മാലിക് പറഞ്ഞു. സാര്‍, ഇടികൂട്ടില്‍നിന്നിറങ്ങിയാല്‍ താനൊരു പാവം പെണ്ണാണ്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം നല്‍കി രാജ്യം സാക്ഷിയുടെ നേട്ടത്തെ ആദരിച്ചു.

ഒളിമ്പിക് വേദിയില്‍നിന്ന് ഓഗസ്റ്റ് 24-ന് മടങ്ങിയെത്തിയതുമുതല്‍ സാക്ഷിക്ക് തിരക്കോട് തിരക്കാണ്. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സമ്മാനിച്ച ബിഎംഡബ്ല്യു കാര്‍ സച്ചിന്‍ തെണ്ടുല്‍ക്കറില്‍നിന്ന് സ്വീകരിച്ച സാക്ഷി, പിന്നീട് ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. ഇന്ന് രാഷ്ട്രപതിയില്‍നിന്ന് ഖേല്‍രത്ന പുരസ്‌കാരം സാക്ഷി ഏറ്റുവാങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

52906_1472440262

കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ നാക്ക് വീണ്ടും അബദ്ധപഞ്ചാംഗമായി. റിയോയില്‍ പി.വി സിന്ധുവും സാക്ഷി മാലിക്കും നേടിയത് സ്വര്‍ണമെഡലാണെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗോയല്‍ ഇങ്ങനെ പറഞ്ഞത്. ഖേല്‍രത്ന അവാര്‍ഡ് ജേതാക്കളും ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളും ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കളും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇവര്‍ക്കൊപ്പം റിയോയില്‍ സ്വര്‍ണമെഡല്‍ നേടിയ സിന്ധുവും സാക്ഷിയുമുണ്ടായിരുന്നു എന്നായിരുന്നു ഗോയലിന്റെ പ്രസ്താവന.

Top