എൻ്റെ മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം: നിങ്ങൾ ജീവിക്കുന്നത് ഏത് കാലഘട്ടത്തിലാണ്: സോഷ്യൽ മീഡിയ കമൻ്റിന് ചുട്ട മറുപടിയുമായി അമല പോൾ

ചെന്നൈ: സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിനു നേരെ സൈബർ ആക്രമണം പതിവാണ്. പ്രത്യേകിച്ച് സിനിമാ നടിമാരുടെ പേജുകളാണ് വ്യാപകമായി പലപ്പോഴും സൈബർ ആക്രമണത്തിന് ഇരയാകുന്നതും. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ ആക്രമണത്തിന് ഇരയായത് സിനിമാ താരം അമല പോളാണ്.

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് അമല പോൾ. മലയാളത്തിന് പുറകേ തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന അമലാ പോൾ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടി കൂടിയാണ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടി മലയാളി ആണെങ്കിലും അന്യ ഭാഷകളിലും തിളങ്ങി.

ഏതു ഭാഷയിലായാലും താൻ അവതിപ്പിച്ച കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമല പോളിന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമല പോൾ പങ്കുവെച്ച ചിത്രത്തിനു ലഭിച്ച കമെന്റും അമലയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അമല പോളിന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് ചെയ്യുന്നവർ കുറച്ച് ശ്രദ്ധിക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് ഒൺലി ലെജൻഡ്സ് ക്യാൻ സീ എന്ന് കമെന്റ് പറഞ്ഞ ഒരാൾക്കാണ് അമല മറുപടി കൊടുത്തത്.

താരത്തിന്റെ മറുപടി ഇങ്ങനെ: മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉൾക്കൊള്ളുക എന്നാണ് താരം പറഞ്ഞത്. നിരവധിപേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയത്.

അതേ സമയം മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു. എങ്കിലും അവയെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളാണ്. നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എഎൽ വിജയിയുമായി വിവാഹിത ആകുന്നത്.

എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.

Top