ചിലർ പറയുന്നു ഞാനിങ്ങനായത് അമിത മദ്യപാനം മൂലമാണ് എന്ന്: ലിവർ സിറോസിസ് ബാധിച്ചതിനെപ്പറ്റി വെളിപ്പെടുത്തി സലിം കുമാർ

കൊച്ചി: അമിത മദ്യപാനം മൂലമാണ് തനിക്ക് ലിവർ സിറോസിസ് ബാധിച്ചത് എന്ന് പലരും പറഞ്ഞ് നടന്നതായി വെളിപ്പെടുത്തി സലിം കുമാർ. താൻ അസുഖം ബാധിച്ച് കിടന്നപ്പോൾ മരിച്ചതായി പോലും പലരും പ്രചരിപ്പിച്ചതായും സലിം കുമാർ പറയുന്നു.

അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സമയത്ത് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വ്യാജ മരണത്തിനു താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം മരണത്തെക്കുറിച്ചും തന്റെ രോഗത്തെക്കുറിച്ചും പങ്കുവയ്ക്കുകയായിരുന്നു സലിം കുമാർ.

ലിവര്‍ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണെന്നു സലീംകുമാര്‍ പറയുന്നു. ചിലര്‍ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്. ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീംകുമാര്‍ പറഞ്ഞു.

കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച്‌ സംസാരിച്ച്‌ നടന്നുപോയയാളാണ് താന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ ഒരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചുകൊണ്ടിരിക്കും. ചിലര്‍ രോഗം ഭേദമായി വരുന്നത് കാണുമ്ബോള്‍ മാധ്യമങ്ങളെ അതിന് മരണത്തെ തോല്‍പ്പിച്ചയാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഏത് സമയത്തും മനുഷ്യന്‍ മരിക്കാം.’ സലീംകുമാര്‍ പറഞ്ഞു.

Top