കൊച്ചി:കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ ജോധ്പുര്‍ ജയിലിലേക്ക് മാറ്റി. താരത്തിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.കേസില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിക്കുകയെന്നാണ് വിവരം.
ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തനിക്കു കുറത്ത ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം തടവും ആയിരം രൂപ പിഴയുമാണ് ജോധ്പുര്‍ കോടതി സല്‍മാന്‍ ഖാന്
വിധിച്ചത്. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു