സിഖ് വിരുദ്ധ കലാപം:ഹുവാ തോ ഹുവാ: വിവാദ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണം; മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി. കോൺഗ്രസിനു കുരുക്കായി പിത്രോദയുടെ പിഴ

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദയെ തള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.സംഭവിച്ചത് സംഭവിച്ചുവെന്ന് അര്‍ഥം വരുന്ന ഹുവ തോ ഹുവ എന്ന പിത്രോദയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചത് .
1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സാം പിത്രോദ നടത്തിയ പ്രസ്താവന പൂര്‍ണമായി തെറ്റാണ്. തന്റെ പ്രസ്താവനയില്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ഇക്കാര്യം അദ്ദേഹത്തോട് ഫോണില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പഞ്ചാബിലെ ഫത്തേഗഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പഞ്ചാബില്‍ ഏറെ വൈകാരികമായ വിഷയമാണ് 84ലെ സിഖ് വിരുദ്ധ കലാപം. സിഖ് കൂട്ടക്കൊല നടന്നു, ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു സാം പിത്രോദയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ പിത്രോദയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പിത്രോദയുടേത് വ്യക്തിപരമായ നിലപാടാണെന്നും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. നേതൃത്വം തള്ളിപ്പറഞ്ഞതോടെ പിത്രോദ ഖേദം പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചര്‍ച്ച ചെയ്യാന്‍ വേറെയും നിരവധി വിഷയങ്ങളുണ്ടെന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ മാപ്പ് പറയുന്നു. താന്‍ ഉദ്ദേശിക്കാത്ത രീതിയിലാണ് പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടതെന്നും പിത്രോദ പ്രതികരിച്ചിരുന്നു.സാം പിത്രോദയുടെ അഭിപ്രായത്തെ കോൺഗ്രസ് പാര്‍ട്ടി തന്നെ നേരത്തേ തള്ളിയിരുന്നു.വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോണ്‍ഗ്രസ് വിഷയത്തിൽ പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിൽ സാം പിത്രോദ ഖേദം പ്രകടിപ്പിച്ചിരുന്നു.

തന്റെ വാക്കുകൾ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിഷയങ്ങൾ വേറെ ചർച്ച ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ബിജെപി സർക്കാർ ചെയ്ത കാര്യങ്ങൾ ചർച്ചയാകേണ്ടതാണ്.അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു സാം പിത്രോദ പറഞ്ഞു.
പിത്രോദയ്ക്കെതിരെ ശക്തമായ വിമർശനമാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പറഞ്ഞ ഈ വാക്കുകൾ പാർട്ടിയുടെ ധാർഷ്ട്യമാണു കാണിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു.

ധനമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും പിത്രോദയ്ക്കെതിരെ രംഗത്തെത്തി.ആയിരക്കണക്കിനു സിഖുകാരാണു വീടുകളിൽനിന്നു പുറത്തേക്കു വലിച്ചിഴച്ചു കൊല്ലപ്പെട്ടത്.അതിനെയാണ് കോൺഗ്രസ് നിസാരവത്കരിച്ചതെന്നു പ്രധാനമന്ത്രി ആരോപിച്ചു.സിഖുകാരെ കൊലപ്പെടുത്താനുള്ള നിർദേശം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസിൽനിന്നാണു നൽകിയതെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു.

Top