സിനിമാ താരങ്ങളോടും കായികതാരങ്ങളോടും ഇഷ്ടവും ആരാധനയും തോന്നുന്നത് സ്വാഭാവികമാണ്. ഇഷ്ടതാരത്തിന്റെ ചിത്രം സിനിമാ മാഗസിനുകളില്‍ നിന്ന് വെട്ടിയെടുത്ത് ചുമരില്‍ പതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറിന്റെ പിറവിയോടെ ആരാധനയുടെ സ്വഭാവവും മാറിയിട്ടുണ്ട്. അഡോബ് ഫോട്ടോഷോപ്പ് പോലുള്ള സോഫ്ടുവെയറുകള്‍ താരഭ്രാന്തിന് വേണ്ടി ഉപയോഗിച്ചാലോ? അത്തരത്തിലുള്ള ഒരു ആരാധകന്റെ ഭ്രാന്തിന് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാനടി സാമന്ത.
സമന്തയോട് ആരാധന മൂത്തൊരാള്‍, താരത്തിന്റെ കല്യാണചിത്രത്തില്‍ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം അതോടൊപ്പം ചേര്‍ത്തിരിക്കുകയാണ്. കല്യാണമായതിനാല്‍ വരണമാല്യമെല്ലാം അയാള്‍ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ ചിലര്‍ അത് സമന്തയുടെ ശ്രദ്ധയില്‍ പെടുത്തി. ആരാധകന്റെ ‘കലാവിരുത്’ കണ്ട് ദേഷ്യപ്പെടാനൊന്നും താരം മിനക്കെട്ടില്ല.
കല്യാണ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ച് സമന്ത ഇങ്ങനെ കുറിച്ചു. കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.’ സമന്തയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയാളുകളാണ് അത് റീ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ സൃഷ്ടാവ് പോലും ഇത്രയും പബ്ലിസിറ്റി പ്രതീക്ഷിച്ചു കാണില്ല.