സാംസങ് ഗ്യാലക്‌സി എസ് 7, എസ് 7 എഡ്ജ് മോഡലുകള്‍ അടുത്തമാസം വിപണിയില്‍

സാംസങ് ഗ്യാലക്‌സി എസ് 7, എസ് 7 എഡ്ജ് മോഡലുകള്‍ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. മെറ്റലിന്റെയും ഗ്ലാസിന്റെയും ഉയര്‍ന്ന ശ്രേണിയിലുള്ള സംഗമം എന്നാണ് സാംസങിന്റെ എസ് 7 മോഡലുകളെ വിശേഷിപ്പിക്കുന്നത്. മുമ്പ് പുറത്തുവിട്ട ഗ്യാലക്‌സി എസ് 6 നേക്കാള്‍ സുപ്പീരിയര്‍ പെര്‍ഫോമന്‍സും ഐപി68 വാട്ടര്‍പ്രൂഫുമാണ് പുതിയ സവിശേഷത.

എസ് 7, എസ് 7 എഡ്ജിലും 5.1 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ജിയുടെ ജി5 ന്റെ ഡിസ്‌പ്ലേയോടു ഏറെ സാമ്യമുള്ളതാണ് ഗ്യാലക്‌സി പുതിയ ഹാന്‍ഡ്‌സെറ്റുകളുടെയും ഡിസ്‌പ്ലെ. 152 ഗ്രാം ഭാരം, 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് എസ് 7 ന്റെ പ്രത്യേകത. എന്നാല്‍ എസ്7 എഡ്ജിന് 5.5 ഇഞ്ചാണ് ഡിസ്പ്‌ളേ. ബാറ്ററി 3,600 എംഎഎച്ചും 157 ഗ്രാം ഭാരവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

samsung-1

12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ , 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഗ്യാലക്‌സി എസ്7 രണ്ടു സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത് (32 ജിബി, 64 ജിബി). മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജിബി വരെ ഉയര്‍ത്താന്‍ കഴിയും. എക്‌സിനോസ് 8890 64 ബിറ്റ് ഒക്ടാകോര്‍ (2.3ഏഒ്വ ൂൗമറരീൃല + 1.6ഏഒ്വ ൂൗമറരീൃല) അല്ലെങ്കില്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 820 ക്വാഡ്‌കോര്‍ (2.15ഏഒ്വ റൗമഹരീൃല + 1.6ഏഒ്വ റൗമഹരീൃല) രണ്ടു വ്യത്യസ്ത പ്രോസസറുകളില്‍ ഈ ഹാന്‍ഡ്‌സെറ്റുകള്‍ ലഭിക്കും. രണ്ടു മോഡലിലും 4 ജിബി റാം മെമ്മറിയുണ്ട്. ഫോണിന്റെ കൃത്യമായ വില ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അടുത്തമാസത്തോടെ വിപണയില്‍ ലഭ്യമാകുമെന്നാണ് സൂചന.

Top