14,000രൂപയുടെ സാംസംഗ് സ്മാര്‍ട്ട്‌ഫോണ്‍ വെറും 499രൂപയ്ക്ക്; ഇതിനു പിന്നിലെ സത്യമെന്താണെന്ന് ആമസോണ്‍ പറയുന്നു

samsung-galaxy-j7

കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന ചില കമ്പനികളുടെ പിന്നിലെ സത്യമെന്താണ്? ചില സ്‌പെഷ്യല്‍ ദിവസങ്ങളിലാണ് ഇത്തരം ആകര്‍ഷകമായ ഓഫറുകള്‍ എത്താറുള്ളത്. ജനങ്ങളിലേക്ക് ശ്രദ്ധ പിടിച്ചു പറ്റുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍, ജനങ്ങള്‍ ഇതിലൂടെ പറ്റിക്കപ്പെടുന്നുണ്ടെന്നാണ് മറ്റൊരു കാര്യം.

ആമസോണിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് കമ്പനി വക്താവ്. ആമസോണ്‍ കമ്പനിയുടെ ഗോള്‍ഡന്‍ ആനിവേഴ്സറി പ്രമാണിച്ച് സാംസംഗ് ജെ7 മൊബൈല്‍ വെറും 499 രൂപയ്ക്ക് ലഭിക്കുമെന്ന സന്ദേശമാണ് വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

14,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഈ ഫോണ്‍ 500 രൂപയ്ക്ക് കിട്ടുമെന്ന് കേള്‍ക്കുമ്പോള്‍, ഒന്നും നോക്കാതെ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കമ്പനി പറയുന്നത്. അത്തരം ഒരു ലിങ്കോ, വില്‍പന പദ്ധതിയോ കമ്പനി പുറത്തിറക്കിയിട്ടില്ലെന്നാണ് ആമസോണിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം പറയുന്നത്. സന്ദേശങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ക്രെഡിറ്റ് കാര്‍ഡ് നമ്പറോ മറ്റു വിവരങ്ങളോ മറുപടിയായി നല്‍കരുതെന്നും കമ്പനിക്ക് അതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ആമസോണ്‍ വ്യക്തമാക്കി.

ആദ്യം ആമസോണിന്റെ പേരിലുള്ള ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്യണം. തുടര്‍ന്നാണ് മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാനുള്ള ലിങ്ക് ലഭിക്കുക. ഓര്‍ഡര്‍ ചെയ്ത 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ നിങ്ങളുടെ കയ്യിലെത്തുമെന്നും കാഷ് ഓണ്‍ ഡെലിവറി സംവിധാനമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. amazon.mobile-flashsale.com എന്ന വിലാസത്തോടെയാണ് സന്ദേശം പ്രചരിക്കുന്നത്.

Top