മാത്യു സാമുവലിന് വന്‍ തിരിച്ചടി !…

ന്യുഡല്‍ഹി :ബിഷപ്പ് കെ.പി.യോഹാന്റെ കീഴിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ മെഡിക്കല്‍ കോളേജിന് എതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച നാരദ ന്യുസിനും (നാരദ ) ഉടമയും തെഹല്‍ക്ക ന്യുസിന്റെ മുന്‍ ഏഡീറ്ററുമായ മാത്യു സാമുവലിനും എതിരെ കോടതി വിധി ഡല്‍ഹിയിലെ  ABC Advocates എന്ന നിയമകാര്യ സ്ഥാപനത്തിലെ അഡ്വക്കേറ്റ് ജോജോ ജോസ് ബിലീവേഴ്സ് ചര്‍ച്ചിനു വേണ്ടി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നാരദ ന്യുസിനു വന്‍ തിരിച്ചടിയായ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത് .ബിലീവേഴ്സ് ചര്‍ച്ചിനേക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചോ വ്യക്തികളേക്കുറിച്ചോ യാതൊരുവിധ വാര്‍ത്തകളും പ്രസിദ്ധീകരിക്കരുത് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ് .

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സ്വാധീനിച്ച് വഴിവിട്ട സഹായത്തിലൂടെ മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി എന്ന തെറ്റായ വാര്‍ത്ത നാരദ ന്യുസ് പ്രസിദ്ധീകരിച്ചിരുന്നു.ബിഷപ്പ് കെപി യോഹന്നാന്റെ കീഴിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് തിരുവല്ലയില്‍ ആരംഭിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നൂറ് മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചതില്‍ അപാകതയുണ്ടെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന നടക്കുന്ന വേളയില്‍ വേണ്ടത്ര സൗകര്യം ആശുപത്രിയില്‍ ഇല്ലായിരുന്നു എന്നും തെറ്റായ വാര്‍ത്ത മാത്യു സാമുവലും നാരദയും പ്രസിദ്ധീകരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ 2015 ലെ റിപ്പോര്‍ട്ട് എടുത്തു കാണിക്കുകയും 2016 ലെ യഥാര്‍ഥ റിപ്പോര്‍ട്ട് പ്രതിപാദിക്കാതെ ബിലീവേഴ്സ് ചര്‍ച്ചിനേയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മാത്യു സാമുവലും നാരദ ന്യുസും ചെയ്തത് .ബിഷപ്പ് കെ.പി.യോഹന്നാന്റെ ബിവീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ച് ഇനി ഒരു വാര്‍ത്തയും പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നാണ് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.

നാരദ ന്യൂസിനെതിരെയും ഉടമ മാത്യു സാമുവലിനെതിരെയും ഇതിന് മുമ്പും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെ ചില നേതാക്കന്മാരെയും ചില ഉന്നത ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പില്‍ കുരുക്കാനും പണം തട്ടാനും ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

നേരത്തെ കേരളത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മറ്റ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണം നിലിനില്‍ക്കെയാണ് ബീഹാര്‍ എംപിയെ മാത്യൂസാമുവല്‍ ഭീഷണി പെടുത്തിയതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതേ സമയം താന്‍ പുറത്താക്കിയ ജീവനക്കാരനാണ് ഇതിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി മാത്യുസാമുവലും രംഗത്തെത്തിയിരുന്നു.narada-kpy

ബീഹാറിലെ സമാജ് വാദി പാര്‍ട്ടി എംപിയെ ഒളിക്യാമറ ദൃശ്യങ്ങളുടെ പേരില്‍ ഒരു യുവാവ് അഞ്ച് കോടി ആവശ്യപ്പെട്ടുവെന്ന കൊല്‍ക്കത്ത പോലീസിന്റെ കണ്ടെത്തല്‍ ഈ അടുറ്റ്ര്ഹ്ത കാലത്ത് പുറത്തു വന്നിരുന്നു. ഇതില്‍ അന്വേഷണം മാത്യു സാമുവലിലേക്ക് നീങ്ങിയിരുന്നു. ബ്ലാക്‌മെയില്‍ ഭീഷണി മുഴക്കിയ യുവാവിന്റെ ഹോട്ടലിലെ മുറി റെയ്ഡ് ചെയ്ത് പോലീസ് കണ്ടെടുത്ത ലാപ്‌ടോപില്‍ മാത്യുസാമുവല്‍ പണം ആവശ്യപ്പെടുന്ന വീഡിയോ പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ മാത്യുസാമുവല്‍ നാരദയുടെ മറവില്‍ നടത്തുന്ന തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. മാത്യുസാമുവലിന്റെ ബ്ലാക്‌മെയില്‍ വാര്‍ത്തകള്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ ദേശിയ മാധ്യമങ്ങളും മാത്യു സാമുവലിന്റെ തട്ടിപ്പുകള്‍ വാര്‍ത്തയാക്കിയിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഫോണും ലാപ് ടോപും പോലീസ് ക്സ്റ്റഡിയിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.കൊല്‍ക്കത്താ സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത പൊലീസ് ശ്രമം ഉര്‍ജ്ജിതമാക്കി. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ തന്നെയാണ് ഭീഷണി സന്ദേശം കേട്ടതായി മൊഴി നല്‍കിയതെന്നും കൊല്‍ക്കത്ത മധ്യ മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് ചതുര്‍വേതി പറയുന്നു.

ബിഹാറില്‍ നിന്നുള്ള വിക്രം സിങ്ങ് എന്ന പേരിലാണ് ഈ മുറി ബുക്ക് ചെയ്തിരുന്നത്. റൂം ബുക്ക് ചെയ്തപ്പോള്‍ ഇയാള്‍ നല്‍കിയ ഈ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഹോട്ടല്‍ മുറി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും പുറത്ത് പോയ വിക്രം സിങ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലെ ഫോണില്‍ നിന്നും റീ ഡയല്‍ ചെയ്തപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ബിഹാര്‍ മുന്‍ എംപിയായ ഡിപി യാദവാിരുന്നു.

തനിക്ക് ഇതേ നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് കുറച്ച് മുന്‍പ് ഒരു ഭീഷണി സന്ദേശം ലഭിച്ചതായി യാദവ് തന്നെ പൊലീസിനോട് പറഞ്ഞു. എംപി ഉള്‍പ്പെട്ട ഒരു വീഡിയോ ക്ലിപ്പ് കൈയിലുണ്ടെന്നും രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ 5 കോടി രൂപ നല്‍കണമെന്നുമായിരുന്നു ആവശ്യമെന്നും പരാതിപ്പെട്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ് ടോപ് പരിശോധിച്ച പൊലീസിന് ചില ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തുവെന്നാണ് അറിയുന്നത്.

 

Top