കൊച്ചി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു നേരെമുന്നറിയിപ്പുമായി വന്ന സന്ദീപ് വാര്യര്‍ക്ക് മറുപടി നല്‍കിനടി റിമ കല്ലിങ്കൽ ഫിലോമിനയുടെ ആരെടാ നാറി നീ’ ചിത്രവുമായി വന്നിരുന്നു . വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.പൗരത്വ നിയമഭേദഗതിക്കെതിരായി കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ചാ നേതാവായ സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
‘നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയപരമായ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല’ എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്‍കം ടാക്സ് വകുപ്പിനെ മുന്‍നിര്‍ത്തിയുള്ള സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെ സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്ത് വന്നത്. സംവിധായകരായ കമല്‍, ആഷിഖ് അബു എന്നിവര്‍ക്ക് പിന്നാലെ സന്ദീപ് വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി നടി റിമ കല്ലിങ്കലും ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിനെതിനെതിരെ രൂക്ഷമായി ഭാഷയിലാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്.
ചാണകത്തില്‍ ചവിട്ടില്ല എന്നായിരുന്ന റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു സന്ദീപ് വാര്യരുടെ ഭീഷണിയോട് പ്രതികരിച്ചത്. വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ക്കെതിരെ പ്രതികരിച്ചത്. ആര്‍ട്ടിസ്റ്റ് പവിശങ്കര്‍ വരച്ച ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റ് : ”റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം?കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം.എന്നാണു സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത് .
ഇതിന് പിന്നാലെ മോഹന്‍ലാലിന്‍റെ ലൂസിഫര്‍ എന്ന ചിത്രത്തിലെ ‘നാര്‍ക്കോട്ടിക്ക് ഈസ് എ ദേര്‍ട്ടി ബിസിനസ്’ എന്ന ഡയലോഗും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്’-എന്നാണ് മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സന്ദീപ് കുറിച്ചത്.
അതേസമയം, സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെ സിനിമാ മേഖലയ്ക്ക് പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഇന്‍കംടാക്സിനേയും എന്‍ഫോഴ്സമെന്‍റിനേയും കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നാണ് സന്ദീപ് വാര്യര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്.മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നായിരുന്നു നേരത്തെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.