ചിലര്‍ക്ക് കൊറോണയേക്കാള്‍ ഭയാനകമായി തോന്നുന്നത് ബീവറേജിലെ ക്യൂവാണ്, ബീവറേജില്‍ പോകാന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്ന് സന്ദീപാനന്ദഗിരി

കൊറോണ ഭയത്തെക്കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി പറയുന്നതിങ്ങനെ. ഈ രാജ്യത്ത് ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശമുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി. ചിലര്‍ക്ക് കൊറോണയേക്കാള്‍ ഭയാനകമായി തോന്നുന്നത് ബീവറേജിലെ ക്യൂവാണെന്ന് സന്ദീപാനന്ദഗിരി പറയുന്നത്.

ആരാധനാലയത്തില്‍ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങള്‍ക്ക് സാധിക്കുമോ? ഈ രാജ്യത്ത് ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശവുമുണ്ട്! ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്!ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്‌ക്കാരത്തിന്റേയും ഭാഗമാണ്. ചിലര്‍ക്കതുണ്ട് ചിലര്‍ക്കതില്ലെന്നും സന്ദീപാനന്ദഗിരി കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയസംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു.

Top