സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടു; രണ്ട് കാറുകള്‍ കത്തി നശിച്ചു; പിന്നിൽ സംഘപരിവാറെന്ന് സ്വാമി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ എത്തിയ അക്രമി സംഘം രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ചു. കാറുകള്‍ പൂര്‍ണമായും കത്തിനിശിച്ചിട്ടുണ്ട്. ആശ്രമത്തിലെ ഒരു ബൈക്കും കത്തിനശിച്ചിട്ടുണ്ട്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.

്അക്രമം നടത്തിയത് സംഘപരിവാറുകാരാണെന്ന് സ്വാമി ആരോപിച്ചു. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് സ്വാമി. ഇതില്‍ സ്വാമിക്കേ നേരെ ഭീഷണിയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയിയില്‍ സ്വാമിക്ക് നേരെ വിദ്വേഷ പ്രചാരണവും നടന്നിരുന്നു. ഇതാണ് അക്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കുണ്ടമണ്‍കടവിലെ അക്രമം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കത്തിച്ച കാറുകളിലെ തീയണച്ചത് ഫയര്‍ഫോഴ്സ് എത്തിയാണ്. സമീപത്തെ സിസിടിവികളും മറ്റും പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള നടപടി പൊലീസ് തുടങ്ങി കഴിഞ്ഞു. തന്റെ ആശ്രമത്തിന് നേരെ അക്രമം നടത്തിയവര്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. സംഘപരിവാറിനൊപ്പം രാഹുല്‍ ഈശ്വറും കുടുംബവുമാണ് അക്രമത്തിന് പിന്നിലെന്നാണ് സ്വാമിയുടെ ആരോപണം.

കാഴിക്കോട് ജനിച്ച സന്ദീപാനന്ദഗിരി ഗിരി സന്യാസപരമ്പരയില്‍ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമണ്‍കടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. സ്‌കൂള്‍ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഭാഗവതം, മഹാഭാരതം, ഭഗവദ്ഗീത, ഉപനിഷത്തുകള്‍ തുടങ്ങിയ സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റി അഗാധമായ അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള സന്ദീപാനന്ദഗിരി ലോകമൊട്ടുക്ക് ആസ്വാദകരുള്ള പ്രഭാഷകനാണ്.

ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ചു സമരം നടത്തുന്നത് ഭക്തിയും വിശ്വാസവും ലവലേശമില്ലാത്തവരാണെന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി യാതൊരു നിര്‍ദ്ദേശവും നല്‍കാതിരിക്കേ സമരം തുടരുന്നതിന് പിന്നില്‍ സവര്‍ണ താല്‍പര്യങ്ങളുടെ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിയെ ചൊല്ലി കേരളത്തിലെ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ സമരം നടത്തുന്നതിന് പിന്നിലുള്ള അജണ്ട വേറെയാണെന്നും സ്വാമി പറഞ്ഞിരുന്നു.

ശബരിമല അയ്യപ്പനോടുള്ള വിശ്വാസവും ഭക്തിയും കൊണ്ടൊന്നുമല്ല ഈ സമര കോലാഹലം. ഇതിന്റെ പേരില്‍ ഹിന്ദുമതത്തിന്റെ അടയാളങ്ങള്‍ പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ സമരമെന്നും ആരോപിച്ചു. ഇതിനൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വറിന്റെ ഭാര്യയുമായി നടത്തി സംവാദവും വിവാദങ്ങള്‍ക്ക് കാരണമായി. നേരത്തേയും സന്ദീപനാനന്ദ ഗിരിക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Top