അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി-സന്ദീപാനന്ദ ഗിരി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമല അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി എന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ബ്രഹ്മചര്യ സങ്കൽപത്തെഅപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്.

മതഭ്രാന്തന്മാരെ നിലക്ക് നിർത്തിയ സ്ഥലം എന്ന് ശബരിമല ഭാവിയിൽ അറിയപ്പെടുമെന്നും മഹിളാ അസോസിയേഷൻ വേദിയിൽ സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു.

അതേസമയം പ്രതികൂല കാലാവസ്ഥയായതിനാലാണ് മല കയറാതെ മടങ്ങുന്നതെന്നും താന്‍ ഇനിയും മല കയറാന്‍ എത്തുമെന്നും  ശബരിമല കയറാനെ മടങ്ങിയ മഞ്ജു. പൊലീസ് സുരക്ഷ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും മഞ്ജു പറഞ്ഞു.

‘സന്ധ്യാ സമയം ആയിരുന്നു, കാലവസ്ഥയും പ്രതികൂലമായിരുന്നു. അതോടൊപ്പം മല കയറിയാല്‍ അവിടെ കുട്ടികള്‍ അടക്കമുള്ളവരുടെ പ്രതിഷേധവും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് ഇന്ന് മല കയറാതെ മടങ്ങുന്നത്. പിന്നോട്ട് പോകാനില്ല, വരും ദിവസങ്ങളില്‍ ദര്‍ശനത്തിനായി എത്തും’- മഞ്ജു പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം മഞ്ജുവിന് ഇന്ന് പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

ശക്തമായ മഴയും വഴിയില്‍ വഴുക്കലുമുള്ളതുകൊണ്ട് ഇപ്പോള്‍ വലിയ സുരക്ഷാ സംഘത്തോടൊപ്പമുള്ള യാത്ര പ്രായോഗികമല്ലെന്ന് ഐ.ജി ശ്രീജിത്ത് അറിയിക്കുകയായിരുന്നു. എന്നാല്‍ നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് മഞ്ജുവിന് ഉറപ്പുനല്‍കിയിരുന്നു. അതോടൊപ്പം മഞ്ജുവിന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐ.ജി അറിയിച്ചിരുന്നു.

 

Latest
Widgets Magazine