തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി എപ്പോഴും അങ്ങിനെയാണ് ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ,തന്നെ സഹായിച്ച ആരേയും ഉമ്മന്‍ചാണ്ടി കൈവിടില്ല.സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ക്ലിഫ്ഹൗസ് ഉപരോധിക്കല്‍ സമരം നടത്തിയ എല്‍ഡിഎഫ് നേതാക്കളെ സ്‌കൂട്ടറില്‍ എത്തി തെറിവിളിച്ചു മടങ്ങിയ സന്ധ്യയെ അങ്ങനെയാരും എളുപ്പം മറക്കാന്‍ ഇടയില്ല. ഇങ്ങനെ തെറിവിളിച്ചു മടങ്ങിയ സന്ധ്യ കോണ്‍ഗ്രസുകാരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. എന്തായാലും ഈ തെറിവിളി കൊണ്ട് സന്ധ്യക്ക് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയതിന് പിന്നാലെ സന്ധ്യയ്ക്ക് ഉപകാര സ്മരണയായി ഉമ്മന്‍ ചാണ്ടി പ്രത്യേക താല്‍പ്പര്യമെടുത്ത് ജോലിയും നല്‍കി.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലാണ് സന്ധ്യയെ അതീവ രഹസ്യമായി നിയമിച്ചത്. സര്‍ക്കാര്‍ ഇറങ്ങിപ്പോകും മുമ്പ് തങ്ങളുടെ അടുപ്പക്കാരെ തിരുകി കയറ്റുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനിടെയാണ് ഇവരെ രഹസ്യമായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ താമസക്കാരി കൂടിയായ സന്ധ്യയ്ക്ക് ഉദ്ദിഷ്ഠ കാര്യത്തിനുള്ള ഉപകാര സ്മരണയായി നിയമനം നല്‍കിയത്.
ശംഖുംമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്‌ട്രേറ്റര്‍’ തസ്തികയിലാണ് സന്ധ്യയെ നിയമിച്ചിരിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തില്‍ 15,000 രൂപയോളം ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്നുണ്ട്. കായികരംഗവുമായി യാതൊരു ബന്ധവും ഇല്ലാത്ത സന്ധ്യയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ്.
വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയെന്ന് അധികൃതര്‍ വാദിക്കുന്നുണ്ടെങ്കിലും ഇത് പുറംലോകം അറിഞ്ഞിട്ടില്ല. നോട്ടീസ് പതിപ്പിക്കാതെയും മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കാതെയുമാണ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അഭിമുഖത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തുള്ളൂവെന്നും എല്ലാ യോഗ്യതയുമുള്ളതിനാല്‍ ആ ആളിനെ നിയമിക്കാം എന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.
ക്ലിഫ്ഹൗസ് ഉപരോധസമരത്തിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതോടെയാണ് സന്ധ്യ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. എന്നാല്‍, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഇവര്‍ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് സമരപ്പന്തലിലെത്തി തെറിവിളിക്കുകയായിരുന്നു. അതിനുശേഷം നടന്ന ഒരു വഴിതടയല്‍ സമരത്തിനെതിരെയും ഇവര്‍ പ്രതികരിച്ചില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളിലും മുന്‍നിരയിലെത്തുകയും ചെയ്തിരുന്നു.