ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നത്; ജസ്റ്റീസ് കമാല്‍പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ

കൊച്ചി : ജസ്റ്റിസ് കമാല്‍പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് . ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ശ്രീ കമാല്‍പാഷയുടെ രണ്ട് അഭിമുഖങ്ങള്‍ കുത്തിയിരുന്ന് കാണുകയുണ്ടായി. ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നതെന്നും ഒരു സിസ്റ്റത്തിന്റെ ഭാഗാമായി ദീര്‍ഘകാലം നിന്ന ഇയാള്‍ ഇപ്പോള്‍ ഈ പറയുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ടു നിന്ന ശേഷം ഇറങ്ങാന്‍ നേരം, ഇറങ്ങിയ ശേഷം ഒരു മഹാത്മാഗാന്ധി ചമയലാണെന്നും സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചു.

ഹൈക്കോടതി എന്റെ തറവാട് സ്വത്തൊന്നുമല്ലെന്നും എന്നാല്‍, മനസ്സുകൊണ്ട് ഹൈക്കോടതി എനിക്ക് ഭര്‍തൃഗ്യഹമാണ്. മൈ മാട്രിമോണിയല്‍ ഹോം’ എന്നും സംഗീത ലക്ഷ്മണ കുറിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പറയുന്ന “കമാൽപാഷ” syndrome ഇല്ലാത്ത ജഡ്ജിമാരുടെ മിടുക്കും അറിവും അധ്വാനവും സാമൂഹ്യപ്രതിബദ്ധതയും എല്ലാം കാണുന്നത് അവർ ദിവസേനയെന്നവണ്ണം പുറപ്പെടുവിക്കുന്ന ഉത്തരവുകളിലൂടെയും വിധികളിലുടെയുമാണ്. യാതൊരു പ്രത്യേകതയും മേൻമയും എടുത്ത് പറയാനില്ലാത്ത കമാൽ പാഷ എന്ന മുൻ ജഡ്ജിയെ ഇത്രയേറെ പുകഴ്ത്തുന്നവരുടെ, ചുമന്നുകൊണ്ട് നടക്കുന്നവരുടെ താത്പര്യങ്ങൾ മറ്റെന്തോ ആവാനാണ് സാധ്യത. ജ.കമാൽപാഷയുടെ താൽപത്യം മാധ്യമശ്രദ്ധയും കുറച്ച് കൈയ്യടിയും മാത്രം. അത് ലഭ്യമാവുന്നതിനുള്ള ആയുസ്സ് അടുത്ത ഒരാഴ്ച കൂടി മാത്രം. അതു കഴിയുബോൾ ഈ വാങ്ക് വിളിക്കുന്നവരും ശങ്ക് ഊതുന്നവരുമെങ്കിലും കാണുമോ ആവോ… കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന് സേവകരോ? എന്ന് പറയുന്ന പോസ്റ്റില്‍ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജ.ചലമേശ്വറിൻറെ കേരളാ വേർഷൻ മാത്രമാണ് ജ.കമാൽപാഷയെന്നും കൂട്ടിച്ചേര്‍ക്കുന്നു.sangeetha-lakshmana (1)

സംഗീത ലക്ഷ്മണയുടെ പോസ്റ്റ് :

ചിത്രം എന്ന മലയാള സിനിമയിൽ ശ്രീനിവാസനും സുകുമാരിയമ്മയും ചേർന്ന് തകർത്തഭിയിച്ച് നമ്മെ രസിപ്പിച്ച ഒരു സീനുണ്ട്. അടുക്കളയിൽ നിന്നു കൊണ്ട് ശ്രീനിവാസന്റെ കഥാപാത്രം സുകുമാരിയമ്മയുടെ കഥാപാത്രത്തെ ഒരു കാപ്സികമുളക് എടുത്ത് കാണിച്ചിട്ട് “ഇത് ഒരു ആനയല്ല” എന്ന് പറയുമ്പോൾ സുകുമാരിയമ്മ “അല്ല” എന്ന് തറപ്പിച്ചു തന്നെ എന്ന് മറുപടി പറയുന്നു.
അതു കഴിഞ്ഞ് ഒരു പടവലങ്ങ കാണിച്ചിട്ട് “ഇത് തേങ്ങയല്ല” എന്നും വഴുതനങ്ങ കാണിച്ചുകൊണ്ട് “ഇത് ഒലക്കയുമല്ല” എന്ന് പറയുന്നു ശ്രീനിവാസൻ. ‘അല്ല’ എന്ന മറുപടി ആവർത്തിച്ച ശേഷം സുകുമാരിയമ്മ ചോദിക്കുന്നു “നിനക്കെന്താ തലയ്ക്ക് ഭ്രാന്തുണ്ടോ’ എന്ന്.
അതിന് ശ്രീനിവാസൻ പറയുന്ന മറുപടി ഇങ്ങനെ- “ എനിക്ക് ഭ്രാന്തില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സ്വയം തെളിയിക്കാനുമാണ് ഇത്രയും പറഞ്ഞത്.”
——————————————-
ഹൈക്കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റീസ്.ശ്രീ.കമാൽപാഷയുടെ രണ്ട് അഭിമുഖങ്ങൾ കുത്തിയിരുന്ന് ഞാൻ കാണുകയുണ്ടായി. അപ്പോൾ എനിക്ക് ഓർമ്മ വന്നതാണ് മേൽപറഞ്ഞ സിനിമയിലെ മേൽപറഞ്ഞ സീനും മേൽപറഞ്ഞ സംഭാഷണവും.
—————————
എനിക്ക് പറയാനുള്ളത്:

ഹൈക്കോടതി എന്റെ തറവാട്ട് സ്വത്തൊന്നുമല്ല. എന്നാൽ മനസ്സ് കൊണ്ട് ഹൈക്കോടതി എനിക്ക് ഭർതൃഗൃഹമാണ്. മൈ മാട്രിമോണിയൽ ഹോം. ഇനി തുടർന്ന് വായിക്കുക. പ്ലീസ്.

ഇവനൊക്കെ റിട്ടയർമെന്റ് ആവുംബോഴാണല്ലോ വിപ്ലവം വരുന്നത്? ഒരു സിസ്റ്റത്തിന്റെ ഭാഗമായി ദീർഘകാലം നിന്ന ഇയാള് ഇപ്പോ ഈ പറയുന്ന കൊള്ളരുതായ്മകൾക്ക് കൂട്ട് നിന്ന ശേഷം ഇറങ്ങാൻ നേരം, ഇറങ്ങിയ ശേഷം ഒരു മഹാത്മാഗാന്ധി ചമയല്!!

നമ്മുടെ ഹൈക്കോടതിയിൽ മിടുക്കരായ ജഡ്ജിമാർ ഒരുപാട് പേരുണ്ട്. Very hard working, brilliant, bold, composed, dedicated and all that judicial officers are expected to be!! ഈ പറയുന്നവർ ഒരു പൊതുപരിപാടിയിലും മൈതാന പ്രസംഗം നടത്തി കൈയ്യടി വാങ്ങാനുള്ള കളി കളിക്കുന്നത് നമ്മള് കാണില്ല. മാധ്യമ ശ്രദ്ധ മാത്രം ഉന്നം വെച്ച് വിധികൾ പുറപ്പെടുവിക്കില്ല ഇവര്.
ഈ പറയുന്ന “കമാൽപാഷ” syndrome ഇല്ലാത്ത ജഡ്ജിമാരുടെ മിടുക്കും അറിവും അധ്വാനവും സാമൂഹ്യപ്രതിബദ്ധതയും എല്ലാം കാണുന്നത് അവർ ദിവസേനയെന്നവണ്ണം പുറപ്പെടുവിക്കുന്ന ഉത്തരവുകളിലൂടെയും വിധികളിലുടെയുമാണ്. നേരാംവണ്ണം നെറിയോടെ നൻമയോടെ നീതിയുക്തമായി പണി ചെയ്തവരും ചെയ്യുന്നവരുമായ ഒരു 60 ജഡ്ജിമാരുടെയെങ്കിലും പേരുകൾ എനിക്ക് കണ്ണും പൂട്ടി കൊണ്ട് പറയാനാവും ഹൈകോടതിയിലെ എന്റെ കഴിഞ്ഞ 20 വർഷങ്ങളുടെ പ്രാക്ടീസ് അനുഭവങ്ങളുടെ വെളിച്ചത്തിൽ.

യാതൊരു പ്രത്യേകതയും മേൻമയും എടുത്ത് പറയാനില്ലാത്ത കമാൽ പാഷ എന്ന മുൻ ജഡ്ജിയെ ഇത്രയേറെ പുകഴ്ത്തുന്നവരുടെ, ചുമന്നുകൊണ്ട് നടക്കുന്നവരുടെ താത്പര്യങ്ങൾ മറ്റെന്തോ ആവാനാണ് സാധ്യത. ജ.കമാൽപാഷയുടെ താൽപത്യം മാധ്യമശ്രദ്ധയും കുറച്ച് കൈയ്യടിയും മാത്രം. അത് ലഭ്യമാവുന്നതിനുള്ള ആയുസ്സ് അടുത്ത ഒരാഴ്ച കൂടി മാത്രം. അതു കഴിയുബോൾ ഈ വാങ്ക് വിളിക്കുന്നവരും ശങ്ക് ഊതുന്നവരുമെങ്കിലും കാണുമോ ആവോ… കിരീടവും ചെങ്കോലുമില്ലാത്ത രാജാവിന് സേവകരോ? 😉

So much so; സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജ.ചലമേശ്വറിൻറെ കേരളാ വേർഷൻ മാത്രമാണ് ജ.കമാൽപാഷ. നത്തിങ് ലെസ്സ് നത്തിങ് മോർ…
# ഫീലിംഗ്: വല്ലാത്ത ചെയ്ത്താണ് ചേട്ടന്മാരേ നിങ്ങളീ ചെയ്തുകൂട്ടുന്നത്!! :\

 

Top